കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാനതലത്തിൽ സംഘടിപ്പിച്ച കായിക-കലാമത്സരങ്ങളിൽ പത്തനംതിട്ട ജില്ലയെ പ്രതിനിധീകരിച്ച് വിജയികളായവരെയും നാടക മത്സരത്തിൽ പങ്കെടുത്ത കലാകാരന്മാരെയും ജില്ലാ കമ്മറ്റിയുടെ കലാ-കായിക വിഭാഗമായ പ്രോഗ്രസീവ് ആർട്സ് ന്റെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. അനുമോദന യോഗം കേരള ഫോക് ലോർ അക്കാദമി അംഗം അഡ്വ. സുരേഷ് സോമ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് എസ് ബിനു അധ്യക്ഷൻ ആയിരുന്നു. സംസ്ഥാന സെക്രട്ടറിയേറ്റഗം സി വി സുരേഷ്കുമാർ ആശംസപ്രസംഗം നടത്തി. ജില്ലാ സെക്രട്ടറി ഡി സുഗതൻ സ്വാഗതവും പ്രോഗ്രസ്സീവ് ആർട്സ് കൺവീനർ പി ബി മധു നന്ദിയും രേഖപെടുത്തി. തുടർന്ന് ജീവനക്കാരുടെ നേതൃത്വത്തിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു