കൊല്ലം .സിവിൽ സർവ്വീസിലെ തുഛവരുമാനക്കാരായ കാഷ്വൽ സ്വീപ്പർമാരുടെ സേവന-വേതന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് കേരള എൻ.ജി.ഒ.യൂണിയന്റെ നേതൃത്വത്തിൽ കൊല്ലം ജില്ലാ കേന്ദ്രത്തിൽ കൂട്ട ധർണ്ണ നടത്തി. കാഷ്വൽ സ്വീപ്പർമാരെയും പാർട്ട് ടൈം ജീവനക്കാരാക്കുക, സ്ഥാപനക്രമീകരണത്തിന്റെ ഭാഗമായി പുറത്താവുന്ന കാഷ്വൽ സ്വീപ്പർമാരുടെ തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് നടന്ന ധർണ്ണ ജില്ലയിൽ കൊല്ലം സിവിൽ സ്റ്റേഷന് മുന്നിൽ കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി.അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി.സുജിത്ത് അദ്ധ്യക്ഷത വഹിച്ച ധര്‍ണ്ണയിൽ ജില്ലാ സെക്രട്ടറി വി.ആര്. അജു സ്വാഗതവും ജില്ലാ ജോ.സെക്രട്ടറി ഖുശീ ഗോപിനാഥ് നന്ദിയും പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗങ്ങളായ സി.എസ്.ശ്രീകുമാര്‍, സി.ഗാഥ , ജില്ലാ ട്രഷറര്‍ ആര്.രമ്യാമോഹന്‍, ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ വി.പ്രേം, ആര്.രതീഷ് കുമാര്‍, എം.എം.നിസാമുദീന്‍, കെ.സി.റന്‍സി മോള്, ജി.വിനോദ്, സജി ലിയോണ്‍ , ജി.എസ്.രഞ്ജിനി എന്നിവര്‍ പങ്കെടുത്തു.