7 കുടുംബ കോടതികൾക്കായി 147 പുതിയ തസ്തികകൾ,
എൻ.ജി.ഒ. യൂണിയൻ പ്രകടനം നടത്തി
സംസ്ഥാനത്ത് പുതിയതായി അനുവദിച്ച 7 കുടുംബ കോടതികൾക്കായി 21 തസ്തികകൾ വീതം ആകെ 147 തസ്തികകൾ സൃഷ്ടിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ച് എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ ജില്ലയിലെ കോടതികൾക്ക് മുന്നിൽ പ്രകടനം നടത്തി. കുന്നംകുളം, നെയ്യാറ്റിൻകര, അടൂർ, പുനലൂർ, പരവൂർ, ആലുവ, വടക്കൻ പറവൂർ എന്നിവിടങ്ങളിലാണ് പുതിയ കോടതികൾ ആരംഭിക്കുന്നത്. ജഡ്ജ് 1, കൗൺസിലർ 1, ശിരസ്തദാർ 1, ജൂനിയർ സൂപ്രണ്ട് 1, ബഞ്ച് ക്ലർക്ക് 1, സീനിയർ ക്ലർക്ക് 1, കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് ഗ്രേഡ് II 1, ക്ലർക്ക് 2, ക്ലർക്ക് കം കമ്പ്യൂട്ടർ അസിസ്റ്റന്റ് 1, എൽഡി. ടൈപ്പിസ്റ്റ് 2, ആമീൻ 1, പ്രൊസസ് സെർവ്വർ 3, കോർട്ട് കീപ്പർ 1, ഓഫീസ് അറ്റൻഡന്റ് 2, ഡ്രൈവർ/ഓഫീസ് അറ്റൻഡന്റ് 1, പാർട് ടൈം സ്വീപ്പർ 1 എന്നിങ്ങനെ 21 തസ്തികകളാണ് പുതിയതായി ആരംഭിക്കുന്ന ഓരോ കോടതികൾക്കുമായി സൃഷ്ടിച്ചത്.
ഇതിൽ ആഹ്ലാദം പ്രകടിപ്പിച്ച് കൊല്ലം ജില്ലാ കോടതിക്ക് മുന്നിൽ നടന്ന പ്രകടനത്തിന് ശേഷം ചേർന്ന യോഗം എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ. അജു, ജില്ലാ ജോയിന്റ് സെക്രട്ടറി ജെ. രതീഷ് കുമാർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗം എം.എം. നിസ്സാമുദ്ദീൻ, സിവിൽ സ്റ്റേഷൻ ഏരിയാ സെക്രട്ടറി കെ.ആർ. ശ്രീജിത് എന്നിവർ സംസാരിച്ചു. എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. ശ്രീകുമാർ, എസ്. ഓമനക്കുട്ടൻ, യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ വി. പ്രേം, ഖുശീ ഗോപിനാഥ്, കെ. ജയകുമാർ, പത്തനാപുരം ഏരിയാ സെക്രട്ടറി റ്റി.എം. മുഹമ്മദ് ഇസ്മയിൽ, പുനലൂർ ഏരിയാ സെക്രട്ടറി എം. ഷഹീർ, കടയ്ക്കൽ ഏരിയാ സെക്രട്ടറി കെ.പി. മഞ്ജേഷ് എന്നിവർ വിവിധ കോടതികൾക്ക് മുന്നിൽ നടന്ന പ്രകടനങ്ങൾക്ക് ശേഷം ചേർന്ന യോഗങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.