കൂട്ട ധര്‍ണ്ണ
റവന്യു വകുപ്പിലെ പൊതുസ്ഥലം മാറ്റം ഉടൻ നടപ്പിലാക്കുക എന്ന ആവശ്യമുന്നയിച്ച് കേരള എൻ ജി ഒ യൂണിയൻ ആഭിമുഖ്യത്തിൽ കലക്ടറേറ്റിന് മുന്നിൽ ധർണ്ണ നടത്തി. ധർണ്ണ എൻ ജി ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എം വി ശശിധരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡണ്ട് കെ വി മനോജ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ എം സുഷമ അഭിവാദ്യം ചെയ്ത് സംസാരിച്ചു. ജില്ലാ സെക്രട്ടറി എ രതീശൻ സ്വാഗതം പറഞ്ഞു.
ധർണ്ണ എൻ ജി ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എം വി ശശിധരൻ ഉദ്ഘാടനം ചെയ്യുന്നു