എറണാകുളം, കണ്ണൂർ മെഡിക്കൽ കോളജുകളിലെ മുഴുവൻ ജീവനക്കാരുടെയും ആഗിരണ പ്രക്രിയ ഉടൻ പൂർത്തിയാക്കുക: ഡി.എം. ഇ യിലും സർക്കാർ തലത്തിലും പ്രത്യേക സെൽ ആരംഭിക്കുക, എറണാകുളം ഗവ. മെഡിക്കൽ കോളേജിലെ മുഴുവൻ ജീവനക്കാരുടെയും സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ച് പ്രമോഷൻ നടപടികൾ സ്വീകരിക്കുക, ജീവനക്കാരുടെ EPF കോൺട്രിബ്യൂഷൻ തിരികെ നൽകുക, കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ജീവനക്കാരുടെ DA പ്രശ്നം പരിഹരിക്കുക, കണ്ണൂർ ഗവൺമെന്റ് മെഡിക്കൽ കോളേജിലെ ജീവനക്കാരെ മെഡിസെപ്പിൽ ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് എൻ.ജി.ഒ. യൂണിയന്റെ നേതൃത്വത്തിൽ DME ഓഫീസിന് മുന്നിലും എറണാകുളം, കണ്ണൂർ മെഡിക്കൽ കോളേജുകൾക്ക് മുന്നിലും കൂട്ടധർണ്ണ സംഘടിപ്പിച്ചു.

കണ്ണൂർ ഗവ: മെഡിക്കൽ കോളേജിനു മുന്നിൽ നടന്ന ധർണ്ണ എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എം.വി.ശശിധരൻ ഉദ്ഘാടനം ചെയ്തു. കെ.വി.മനോജ് കുമാർ അദ്ധ്യക്ഷനായിരുന്നു.എ.എം.സുഷമ, എ.രതീശൻ എന്നിവർ സംസാരിച്ചു