കൃഷി വകുപ്പിലെ മാനദണ്ഡ വിരുദ്ധമായ സ്ഥലം മാറ്റം അവസാനിപ്പിക്കുക, വകുപ്പിനെ ശാക്തീകരിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉന്നയിച്ചു കേരള എൻ ജി ഒ യൂണിയൻ പ്രിൻസിപ്പൽ കൃഷി ഓഫീസിനു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. എൻ ജി ഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എ രതീശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ, പ്രസിഡന്റ് പി പി സന്തോഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗം എ എം സുഷമ എന്നിവർ സംസാരിച്ചു.
