കേരള എൻ ജി ഒ യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മിറ്റി നേതൃത്വത്തിൽ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷ ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികൾക്കായി സംഘടിപ്പിച്ച പരിശീലന പരിപാടിയുടെ ഉദ്ഘാടനം പത്തനംതിട്ട ജില്ലാ കളക്ടർ പി ബി നൂഹ് നിർവഹിച്ചു . യൂണിയൻ ജില്ലാ പ്രസിഡന്റ് എ ഫിറോസ് അധ്യക്ഷനായി. ഡപ്യൂട്ടി കളക്ടർ എസ് ശിവപ്രസാദ് , യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ് സുശീല, ജില്ലാ സെക്രട്ടറി സി വി സുരേഷ് കുമാർ, എസ് ബിനു തുടങ്ങിയവർ സംസാരിച്ചു .