കേരള എൻ.ജി.ഓ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ആയിരുന്ന കെ. കെ.മോഹനൻ സർവ്വീസിൽ നിന്നും വിരമിച്ചു. 1987 ൽ ലെപ്രസി ഹെൽത്ത് വിസിറ്ററായി നെന്മാറ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ജോലിയിൽ പ്രവേശിച്ച കെ.കെ.മോഹനൻ  നോൺ മെഡിക്കൽ സൂപ്പർവൈസറായി 2018 ഏപ്രിൽ 30ന് ആലത്തുർ താലൂക്ക് ആശുപത്രിയിൽ നിന്നും വിരമിച്ചു.

മൂന്ന് പതിറ്റാണ്ട്‌  സംഘടന രംഗത്ത് സജീവമായിരുന്ന സഖാവ്  കേരള എൻ, ജി.ഒ യൂണിൻ കൊല്ലംങ്കോട് ബ്രാഞ്ച് ചിറ്റൂർ ബ്രാഞ്ച് സെക്രട്ടറി എഫ്.എസ്.ഇ.ടി.ഒ.ചിറ്റൂർ താലൂക്ക് സെക്രട്ടറി ജില്ലാ സെക്രട്ടറി, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയേറ്റംഗം, സംസ്ഥാന വൈസ് പ്രസിഡണ്ട് എന്നീ നിലയിൽ പ്രവർത്തിച്ചു. 2002ലെയും 2013 ലെയും അനിശ്ചിതകാല സമരങ്ങൾക് സമരം ഉൾപ്പടെയുള്ള നിരവധി പ്രക്ഷോഭങ്ങൾക്ക് നേതൃത്വപരമായ പങ്കുവഹിച്ചു. ഇ.എം.എസ്‌ ആഡിറ്റോറിയത്തിൽ വെച്ച്  നടന്ന യാത്രയയപ്പ്‌ സമ്മേളനം സി.പി.ഐ(എം) ജില്ലാ സെക്രട്ടറി സഖാവ് സി.കെ..രാജേന്ദ്രൻ  ഉത്ഘാടനം ചെയ്തു. കേരള എൻ.ജി.ഓ യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി  ടി.സി. മാത്തുക്കുട്ടി ,സി.ഐ.ടി.യു ജില്ലാ സെക്രട്ടറി  എം.ഹംസ , എഫ്. എസ്‌.ഇ.ടി. ഓ ജില്ലാ പ്രസിഡന്റ്  എം.എ .അരുൺകുമാർ ,കേന്ദ്ര കോൺഫെഡറേഷൻ  ജില്ലാ സെക്രട്ടറി ഉണ്ണികൃഷ്ണൻ ചാഴിയോട് എന്നിവർ സംസാരിച്ചു.