കെ.പി.എ.സി ലളിതയെ എൻ.ജി.ഒ യൂണിയൻ അനുസ്മരിച്ചു
അന്തരിച്ച പ്രമുഖ അഭിനയത്രി ശ്രീമതി കെ.പി.എ.സി ലളിതയെ എൻ.ജി.ഒ യൂണിയൻ തിരുവനന്തപുരം നോർത്ത് ജില്ലയുടെ കലാ സാംസ്കാരിക വിഭാഗമായ സംഘ സംസ്കാര അനുസ്മരിച്ചു. മുൻ വിദ്യാഭ്യാസ സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ.എം.എ.ബേബി അനുസ്മരണ പ്രഭാഷണം നടത്തി. കലയോടൊപ്പം സമൂഹത്തോടും പ്രതിബദ്ധ്തയുള്ള കലാകാരിയാരുന്നു ലളിതയെന്ന് പ്രഭാഷണത്തിൽ അനുസ്മരിച്ചു.യോഗത്തിൽ സംസ്ഥാന ട്രഷറർ എൻ.നിമൽ രാജ് സംസാരിച്ചു.സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗം കെ.പി.സുനിൽകുമാർ പങ്കെടുത്തു. ജില്ലാ പ്രസിഡൻ്റ് കെ.എം.സക്കീർ അദ്ധ്യക്ഷനായി ജില്ലാ സെക്രട്ടറി കെ.എ. ബിജുരാജ് സ്വാഗതവും സംഘ സംസ്കാര കൺവീനർ സി.വി.ഹരിലാൽ നന്ദിയും രേഖപ്പെടുത്തി.