കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ ബഡ്ജറ്റിൽ പ്രതിഷേധിച്ച് എഫ് എസ് ഇ ടി ഒ യുടെ ആഭിമുഖ്യത്തിൽ അധ്യാപകരും ജീവനക്കാരും പ്രകടനം നടത്തി. ആലപ്പുഴ കളക്ടറേറ്റിൽ നടന്ന പ്രകടനം എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറി ബി സന്തോഷ് ഉദ്ഘാടനം ചെയ്തു. എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എൽ മായ കെ എസ് ടി എ ജില്ലാ പ്രസിഡന്റ് വിജയലക്ഷ്മി, കെ എസ് ടി എ ജില്ലാ സെക്രട്ടറി പി ഡി ജോഷി, കെ ജി ഒ എ ജില്ലാ സെക്രട്ടറി രമേശ് ഗോപിനാഥ്, പി എസ് സി എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി ബിജു, എന്നിവർ സംസാരിച്ചു. കുട്ടനാട്ടിൽ നടന്ന പ്രകടനം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ് ഉഷാകുമാരി ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ബൈജു പ്രസാദ് സംസാരിച്ചു. മാവേലിക്കരയിൽ നടന്ന പ്രതിഷേധ പ്രകടനം യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം പി സജിത്ത് ഉദ്ഘാടനം ചെയ്തു. എസ് എസ് ഇ ടി ഒ മേഖല പ്രസിഡന്റ് ഓമനക്കുട്ടൻ, കെ ജി ഒ എ ഏരിയ സെക്രട്ടറി സീന എന്നിവർ സംസാരിച്ചു. ചേർത്തലയിൽ കെഎസ്ടിഎ സംസ്ഥാന കമ്മിറ്റി അംഗം എസ് ധനപാൽ ഉദ്ഘാടനം ചെയ്തു. പ്രേംജിത്ത് ലാൽ പി എസ് വിനോദ് എന്നിവർ സംസാരിച്ചു. ഹരിപ്പാട്ട് കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയംഗം എ എസ് മനോജ് ഉദ്ഘാടനം ചെയ്തു. ബി ബിനു സംസാരിച്ചു.