1. Home
  2. /
  3. PALAKKAD
  4. /
  5. കേന്ദ്ര ജനവിരുദ്ധ നയങ്ങള്‍ക്ക് താക്കീതായി...

കേന്ദ്ര ജനവിരുദ്ധ നയങ്ങള്‍ക്ക് താക്കീതായി ജീവനക്കാരുടെ ജില്ലാ മാർച്ച്

                   കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരാട്ടം ശക്തിപ്പെടുത്തുക, കേന്ദ്ര സംസ്ഥാന ബന്ധങ്ങൾ ശക്തിപ്പെടുത്തുക, കേരളത്തോടുള്ള അവഗണന അവസാനിപ്പിക്കുക, സംസ്ഥാന സർക്കാരിന്റെ ജനപക്ഷ ബദൽ നയങ്ങൾക്ക് കരുത്ത് പകരുക, കാര്യക്ഷമവും ജനോന്മുഖവുമായ സിവിൽസർവ്വീസിനായുള്ള പ്രവർത്തനങ്ങളിൽ‍ അണിചേരുക, വർഗ്ഗീയതയെ ചെറുക്കുക മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കുക, തദ്ദേശ സ്വയംഭരണ പൊതുസർവ്വീസ് നടപ്പാക്കുക, കേരള അഡ്മിനിസ്ട്രേറ്റിവ് സർവ്വീസ് യാഥാർത്ഥ്യമാക്കുക എന്നീ ആവശ്യങ്ങളുയർത്തി കേരള എൻ.ജി.ഒ. യൂണിയൻ നേതൃത്വത്തിൽ സർക്കാർ ജീവനക്കാർ ജില്ലാ കേന്ദ്രത്തിലേക്ക് ഇന്ന് മാർച്ചും ധർണ്ണയും  നടത്തി. ആയിരക്കണക്കിന് ജീവനക്കാര്‍ അണിനിരന്ന മാര്‍ച്ച് ജനദ്രോഹ നടപടികള്‍ തുടരുന്ന കേന്ദ്ര ഭരണാധികാരികള്‍ക്ക് താക്കീതായി.

പാലക്കാട് സ്റ്റേഡിയം ബസ് സ്റ്റാന്റിൽ നിന്ന്  ആരംഭിച്ച മാർച്ച്  സിവില്‍ സ്റ്റേഷന് മുന്നിൽ‍ സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ എൻ.ജി.ഒ. യൂണിയൻ‍ സംസ്ഥാന വൈസ് പ്രസിഡണ്ട്  എ.അബ്ദുറഹീം ഉദ്ഘാടനം ചെയ്തു. യൂണിയൻ പാലക്കാട് ജില്ലാ പ്രസിഡണ്ട് ഇ.മുഹമ്മദ് ബഷീർ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മറ്റി അംഗം പി.സരള പങ്കെടുത്തു. ജില്ലാ സെക്രട്ടറി ആര്‍. സാജന്‍ സ്വാഗതവും, എന്‍.ജാന്‍സിമോന്‍ നന്ദിയും പറഞ്ഞു.

മാര്‍‌ച്ചിന് വി.ദണ്ഢപാണി, മുഹമ്മദ് ഇസ്ഹാഖ്, കെ.രാജന്‍, ദീപ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

 

SHARE : 

Share on facebook
Facebook
Share on twitter
Twitter
Share on linkedin
LinkedIn
Share on telegram
Telegram
Share on whatsapp
WhatsApp
Share on email
Email