കണ്ണൂർ: സിവിൽ സർവീസിനെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങൾ തിരുത്തുക, കേരളത്തിന് അർഹതപ്പെട്ട സാമ്പത്തിക വിഹിതം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടീച്ചേഴ്സ്, അദ്ധ്യാപക സർവീസ് സംഘടനാ സമരസമിതി എന്നിവയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന ജീവനക്കാരും അദ്ധ്യാപകരും രാജ്ഭവനിലേക്കും ജില്ലാ കേന്ദ്രത്തിലേക്കും സംഘടിപ്പിച്ച മാർച്ചിൻ്റെ ഭാഗമായി കണ്ണൂരിൽ
കലക്ട്രേറ്റ് പരിസരത്ത് നിന്നും ഹെഡ് പോസ്റ്റാഫീസിലേക്ക് മാർച്ച് നടത്തി. തുടർന്ന് നടന്ന ധർണ്ണ കെ എസ് ടി എ സംസ്ഥാന ട്രഷറർ ടി കെ എ ഷാഫി ഉദ്ഘാടനം ചെയ്തു. ജോയിൻ്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ നരേഷ് കുമാർ, കെ ജി ഒ എ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡോ. ഇ വി സുധീർ, എൻ ജി ഒ യൂണിയൻ ജില്ല സെക്രട്ടറി എൻ സുരേന്ദ്രൻ, കെ എസ് ടി എ സംസ്ഥാന വൈസ് പ്രസിഡൻ്റ് എ കെ ബീന, കെ ജി എൻ എ ജില്ല സെക്രട്ടറി കെ വി പുഷ്പജ, എ വി മനോജ് കുമാർ , എം പി എച്ച് ഷാനവാസ്, എം മനോജ് കുമാർ എന്നിവർ പ്രസംഗിച്ചു. അധ്യാപക സർവിസ് സംഘടന സമരസമിതി ജില്ല കൺവീനർ റോയ് ജോസഫ് അധ്യക്ഷനായിരുന്നു. ആക്ഷൻ കൗൺസിൽ ജില്ലാ കൺവീനർ പി. പി. സന്തോഷ് കുമാർ സ്വാഗതം പറഞ്ഞു