കേന്ദ്ര നയങ്ങൾക്ക് താക്കീതായി സംസ്ഥാന ജീവനക്കാരുടെ മാർച്ചും ധർണ്ണയും. കേരളത്തെ സാമ്പത്തികമായി തകർക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ കേരള എൻ.ജി.ഒ.യൂണിയൻ്റെ നേത്യത്ത്വത്തിൽ ആലപ്പുഴയിലും മാവേലിക്കരയിലും സംസ്ഥാന ജീവനക്കാരുടെ മാർച്ചും ധർണ്ണയും നടന്നു. ആലപ്പുഴ ഗവ: ഗേൾസ് ഹൈസ്കൂളിനു സമീപത്തു നിന്നുമാരംഭിച്ച ആലപ്പുഴ മേഖലാ മാർച്ച് നഗരചത്വരത്തിൽ സമാപിച്ചു. തുടർന്നു നടന്ന ധർണ്ണ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം സീമ എസ് നായർ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡൻറ് കെ. ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബി.സന്തോഷ്, ജില്ലാ ട്രഷറർ സി.സിലീഷ് ,ജില്ലാ ജോയിൻ്റ് സെക്രട്ടറി ബൈജു പ്രസാദ് എന്നിവർ സംസാരിച്ചു. മാവേലിക്കര മേഖലാ മാർച്ച് ബ്ലോക്ക് ഓഫീസിനു സമീപത്തു നിന്നുമാരംഭിച്ച് ബുദ്ധ ജംഗ്ഷന് സമീപം സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എ.രതീശൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് പി.സജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ജോയിൻ്റ് സെക്രട്ടറി റ്റി.കെ.മധുപാൽ, വൈസ് പ്രസിഡൻറ് പി.പി.അനിൽകുമാർ എന്നിവർ സംസാരിച്ചു.