ജനവിരുദ്ധ കേന്ദ്രബജറ്റിൽ പ്രതിഷേധിച്ച്
എഫ്.എസ്.ഇ.റ്റി.ഒ. സായാഹ്ന ധർണ്ണകൾ സംഘടിപ്പിച്ചു

ജനവിരുദ്ധ കോർപ്പറേറ്റ് പ്രീണന കേന്ദ്ര ബജറ്റ് നിർദ്ദേശങ്ങളിലും കേരളത്തോടുള്ള അവഗണനയിലും പ്രതിഷേധിച്ച് എഫ്.എസ്.ഇ.റ്റി.ഒ. നേതൃത്വത്തിൽ ജില്ലയിൽ 11 മേഖലാ കേന്ദ്രങ്ങളിൽ സായാഹ്ന ധർണ്ണകൾ സംഘടിപ്പിച്ചു. കൊല്ലത്ത് ചിന്നക്കടയിൽ നടന്ന ധർണ്ണ എൻ.ജി.ഒ. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. കെ.എസ്.റ്റി.എ. ജില്ലാ ട്രഷറർ ആദർശ്, കെ.ജി.ഒ.എ. സംസ്ഥാന കമ്മിറ്റി അംഗം മിനിമോൾ, എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഖുശീ ഗോപിനാഥ്, പി.എസ്.സി.ഇ.യു. ജില്ലാ സെക്രട്ടറി ജെ. അനീഷ് എന്നിവർ സംസാരിച്ചു.
കൊട്ടാരക്കരയിൽ എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്. സുശീല, ചാത്തന്നൂരിൽ കെ.എസ്.റ്റി.എ. സംസ്ഥാന എക്സിക്യുട്ടീവ് അംഗം എസ്. സബിത, അയത്തിൽ ജംഗ്ഷനിൽ കെ.എം.സി.എസ്.യു. സംസ്ഥാന പ്രസിഡന്റ് എൻ.എസ്. ഷൈൻ, ഇടപ്പള്ളിക്കോട്ടയിൽ എഫ്.എസ്.ഇ.റ്റി.ഒ. ജില്ലാ സെക്രട്ടറി എസ്. ഓമനക്കുട്ടൻ, പത്തനാപുരത്ത് എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ. അജു, കരുനാഗപ്പള്ളിയിൽ കെ.എസ്.റ്റി.എ. ജില്ലാ സെക്രട്ടറി ജി.കെ. ഹരികുമാർ, കുണ്ടറയിൽ കെ.ജി.ഒ.എ. ജില്ലാ സെക്രട്ടറി എസ്. ദിലീപ്, പുനലൂരിൽ കെ.എസ്.റ്റി.എ. ജില്ലാ പ്രസിഡന്റ് സന്തോഷ് കുമാർ, ശാസ്താംകോട്ടയിൽ എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. ശ്രീകുമാർ, കടയ്ക്കലിൽ എൻ.ജി.ഒ. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി. ഗാഥ എന്നിവർ ധർണ്ണകൾ ഉദ്ഘാടനം ചെയ്തു.
എൻ.ജി.ഒ. യൂണിയൻ ജില്ലാ ട്രഷറർ ബി. സുജിത്, വൈസ് പ്രസിഡന്റ് എം.എസ്. ബിജു, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ ജെ. രതീഷ് കുമാർ, എസ്. ഷാഹിർ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ വി. പ്രേം, ഖുശീ ഗോപിനാഥ്, എസ്.ആർ. സോണി, സൂസൻ തോമസ്, കെ.എസ്.റ്റി.എ. ജില്ലാ വൈസ് പ്രസിഡന്റ് എൻ. വസന്ത്, ജില്ലാ എക്സിക്യുട്ടീവ് അംഗം ബിജു, ആർ. അനിൽ കുമാർ, റ്റി.എം. മുഹമ്മദ് ഇസ്‌മയിൽ, റോബിൻ സാമുവൽ, എസ്. ബൈസൽ, ബാലചന്ദ്രൻ,ആർ. വിമൽ ചന്ദ്രൻ, രഘുനാഥൻ പിള്ള, വേണുഗോപാൽ, പവിത്രൻ, റ്റി.കെ. മുരളീധരൻ, അർച്ചനാദേവി, നൗഷാദ്, മധു, അജീഷ്, പി.വി. സുദർശനൻ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.