പി എഫ് ആർ ഡി എ നിയമം പിൻവലിക്കുക,
പങ്കാളിത്ത പെൻഷൻ പദ്ധതി ഉപേക്ഷിക്കുക,
കേന്ദ്ര സർവീസിലെയും പൊതുമേഖല സ്ഥാപനങ്ങളിലെയും ഒഴിവുകൾ അടിയന്തരമായി നികത്തുക,
പൊതുമേഖല സ്വകാര്യവൽക്കരണം അവസാനിപ്പിക്കുക.
ദേശീയ വിദ്യാഭ്യാസ നയം -2020 ഉപേക്ഷിക്കുക,
തപാൽ – ബഹിരാകാശ മേഖലയിലെ സംഘടനകളുടെ അംഗീകാരം റദ്ദാക്കിയ നടപടി പിൻവലിക്കുക
തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് സംഘടിപ്പിക്കുന്ന
കേന്ദ്ര- സംസ്ഥാന ജീവനക്കാരുടെ ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി നവംബർ 3 ന് നടക്കുന്ന ദില്ലി മാർച്ചിൽ അണിനിരക്കുന്ന സമരവളണ്ടിയർമാർക്ക് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ യാത്രയയപ്പ് നൽകി. കണ്ണൂർ പഴയ ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന യോഗം സി ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഉൽഘാടനം ചെയ്തു. കേന്ദ്ര കോൺഫെഡറേഷൻ നേതാവ് കെ എം വി ചന്ദ്രൻ അധ്യക്ഷം വഹിച്ചു. എ എം സുഷമ അഭിവാദ്യം ചെയ്തു. FSETO ജില്ലാ സെക്രട്ടറി പി പി സന്തോഷ് കുമാർ സ്വാഗതവും ജില്ലാ പ്രസിഡണ്ട് കെ ശശീന്ദ്രൻ നന്ദിയും പറഞ്ഞു. പയ്യന്നൂരിൽ CITU ജില്ലാ പ്രസിഡണ്ട് സി കൃഷ്ണൻ ഉൽഘാടനം ചെയ്തു. പി വി സുരേന്ദ്രൻ, വി പി രജനീഷ്, ടി വി ഗണേശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. തളിപ്പറമ്പിൽ CITU തളിപ്പറമ്പ ഏറിയ പ്രസിഡണ്ട് സി എം കൃഷ്ണൻ ഉൽഘാടനം ചെയ്തു. ടി ഓ വിനോദ്, ടി സന്തോഷ് കുമാർ, എസ് പി രമേശൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഇരിട്ടിയിൽ CITU ഇരിട്ടി ഏറിയ സെക്രട്ടറി ഇ എസ് സത്യൻ ഉൽഘാടനം ചെയ്തു. കെ രതീശൻ, വി വി വിനോദ് കുമാർ, വി സ്വാതി, പി എ ലെനീഷ് എന്നിവർ സംസാരിച്ചു. കൂത്തുപറമ്പ് CITU കുത്തുപറമ്പ ഏറിയ സെക്രട്ടറി എം സുകുമാരൻ ഉൽഘാടനം ചെയ്തു. കെ എം ബൈജു, കെ ശശി, കെ ബാബു, എം ബാബുരാജ്, ദിജേഷ് പി കെ, കെ പ്രശാന്ത് കുമാർ എന്നിവർ സംസാരിച്ചു. തലശ്ശേരിയിൽ KSTA ജില്ലാ വൈസ് പ്രസിഡന്റ് ടി വി സഗീഷ് ഉൽഘാടനം ചെയ്തു. എൻ സുരേന്ദ്രൻ, ജയരാജൻ കാരായി, ജലചന്ദ്രൻ, പി ജിതേഷ് എന്നിവർ സംസാരിച്ചു.