കേന്ദ്ര സർക്കാരിന്റെ ഇന്ധന- പാചക വാതക കൊള്ളയ്ക്കെതിരെ പ്രതിഷേധം
ഇന്ധന വിലയും പാചക വാതക വിലയും അടിക്കടി വർദ്ധിപ്പിച്ച് സാധാരണ ജനവിഭാഗത്തെ കൊളളയടിക്കുന്ന കേന്ദ്ര സർക്കാരിന്റെ നയത്തിനെതിരെ  എഫ്.എസ്.ഇ.ടി.ഒ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ,താലൂക്ക് കേന്ദ്രങ്ങളിലും ഓഫീസുകളിലും സംസ്ഥാന ജീവനക്കാരും അധ്യാപകരും പ്രതിഷേധം സംഘടിപ്പിച്ചു. വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ FSETO സംസ്ഥാന കമ്മിറ്റി അംഗം എൽ. മാഗി,കെ.ജി.ഒ.എ സംസ്ഥാന വൈസ്   പ്രസിഡന്റ്  ടി.എൻ. മിനി, കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.കെ  സുനിൽകുമാർ, എഫ്.എസ്.ഇ.ടി.ഒ ജില്ലാ സെക്രട്ടറി ജോഷി പോൾ, ജില്ലാ പ്രസിഡന്റ് ഏലിയാസ് മാത്യു, കെ.എം.സി.എസ്.യു സംസ്ഥാന കമ്മിറ്റി അംഗം പി.ഡി. സാജൻ, കേരള എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി കെ. അൻവർ ,   പ്രസിഡന്റ്    കെ.എസ്. ഷാനിൽ, കെ.ജി.ഒ.എ.  ജില്ലാ പ്രസിഡന്റ്    പി. ബി. ജഗദീഷ്, കെ.ജി.ഒ.എ. ജില്ലാ സെക്രട്ടറി എം.എം. മത്തായി, കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ ട്രഷറർ കെ.വി. വിജു എന്നിവർ സംസാരിച്ചു.