കേന്ദ്രസർക്കാരിന്റെ ജന ദ്രോഹ നയങ്ങൾക്കെതിരെ അണിനിരക്കാനും ജനപക്ഷ ബദൽ നയങ്ങളുടെ കാവലാളാവാനും കേരള എൻ ജി ഒ യൂണിയൻ ജില്ലാ കൗൺസിൽ ആവശ്യപ്പെട്ടു. ഡിസംബർ മൂന്നിന് നടന്ന സംസ്ഥാന കൗൺസിൽ തീരുമാനങ്ങൾ വിശദീകരിക്കുന്നതിന് യൂണിയൻ ജില്ലാ കൗൺസിൽ പത്തനംതിട്ട ഗീതാഞ്ജലി ഓഡിറ്റോറിയത്തിൽ ചേർന്നു.യൂണിയൻ ജില്ലാ സെക്രട്ടറി ആർ പ്രവീൺ റിപ്പോർട്ടവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റംഗം വി.കെ. ഉദയൻ സംസ്ഥാന കൗൺസിൽ തീരുമാനങ്ങൾ വിശദീകരിച്ചു. വിവിധ ഏരിയകളെ പ്രതിനിധീകരിച്ച് എസ് ഷീജ , എസ്.ഷെറീനാ ബീഗം, ജി. സീമ , ജി.ലേഖ , എം.ഡി.ദിലീപ് കുമാർ ,കെ.എസ്. സജിത് കുമാർ , ആർ ശ്രീജ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.ചർച്ചകൾക്ക് സംസ്ഥാന സെക്രട്ടറി . പി. സുരേഷ് മറുപടി പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജി.ബിനുകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയേറ്റിലേക്ക് നിലവിൽ ഉണ്ടായിരുന്ന രണ്ട് ഒഴിവുകളിൽ അജി എസ് കുമാർ, ടി ആർ ബിജുരാജ് എന്നിവരേയും ജില്ലാ കമ്മിറ്റിയിലേക്ക് നിലവിലുണ്ടായിരുന്ന രണ്ട് ഒഴിവുകളിലേക്ക് എസ് ഷെറീന ബീഗം , സൂസൻ തോമസ് എന്നിവരെയും ജില്ലാ കൗൺസിൽ തിരഞ്ഞെടുത്തു