Kerala NGO Union

സംസ്ഥാന സർക്കാരിന്റെ ജനപക്ഷബദൽനയങ്ങൾക്ക്കരുത്തുപകരുക തുടങ്ങിയആവശ്യങ്ങൾഉന്നയിച്ച്‌സംസ്ഥാന ജീവനക്കാർകേരളാ എൻ.ജി.ഒ. യൂണിയൻനേതൃത്വത്തിൽജില്ലാമേഖലാകേന്ദ്രങ്ങളിലേക്ക്മാർച്ചുംതുടർന്ന്ധർണ്ണയുംനടത്തി.കൊല്ലത്ത് ജില്ലാ കളക്ടറേറ്റിനു മുന്നിലേക്കും കരുനാഗപ്പള്ളി, കൊട്ടാരക്കര എന്നീ മേഖലാ കേന്ദ്രങ്ങളിലുമാണ് മാർച്ചും ധർണ്ണയുംനടന്നത്. കൊല്ലത്ത് യൂണിയൻ സിവിൽ സ്റ്റേഷൻ, ഠൗൺ, കുണ്ടറ, ചാത്തന്നൂർ എന്നീ ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിലും കൊട്ടാരക്കരയിൽ കൊട്ടാരക്കര, കടയ്ക്കൽ, പത്തനാപുരം, പുനലൂർ എന്നിവയുടെയും കരുനാഗപ്പള്ളിയിൽ കരുനാഗപ്പള്ളി, കുന്നത്തൂർ എന്നീ ഏരിയാ കമ്മിറ്റികളുടെയും നേതൃത്വത്തിലുമാണ് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചത്.

 

ജനജീവിതം ദുരിതപൂർണ്ണമാക്കുന്നകേന്ദ്ര സർക്കാരിനെതിരായ പ്രതിഷേധം ആളിക്കത്തിയ മാർച്ചിലും ധർണ്ണയിലും വനിതകളടക്കം ആയിരക്കണക്കിന് ജീവനക്കാർ പങ്കാളികളായി.
കൊല്ലത്ത് താലൂക്ക് ഓഫീസിനു മുന്നിൽ നിന്നും ആരംഭിച്ച മാർച്ച് സിവിൽ സ്റ്റേഷൻ ചുറ്റി ആനന്ദവല്ലീശ്വരത്ത് സമാപിച്ചു. തുടർന്ന് നടന്ന ധർണ്ണ എൻ.ജി.ഒ. യൂണിയൻ സംസ്ഥാന സെക്രട്ടറി വി.കെ. ഷീജ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ബി. സോളമന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജില്ലാ സെക്രട്ടറി സി. ഗാഥ സ്വാഗതവും ഖുശീ ഗോപിനാഥ് നന്ദിയും പറഞ്ഞു. കൊട്ടാരക്കരയിൽ പുലമൺ ജംഗ്ഷനിൽ നിന്നും ആരംഭിച്ച്മണികണ്ഠൻ ആൽത്തറയിൽ സമാപിച്ച മാർച്ചിന് ശേഷം നടന്ന ധർണ്ണ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ. നിമൽരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി. സരസ്വതിഅമ്മയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജില്ലാ ജോയിന്റ് സെക്രട്ടറി വി. പ്രേം സ്വാഗതവും ആർ. രതീപ് നന്ദിയും പറഞ്ഞു. കരുനാഗപ്പള്ളിയിൽ സിവിൽ സ്റ്റേഷന് മുന്നിൽ നിന്നും ആരംഭിച്ച് ഠൗൺ ക്ലബ്ബിന് മുന്നിൽ സമാപിച്ച മാർച്ചിന് ശേഷം നടന്ന ധർണ്ണ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എൽ. മായ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് ബി. പ്രശോഭദാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിന് ജില്ലാ ജോയിന്റ് സെക്രട്ടറി വി.ആർ. അജു സ്വാഗതവും പി.എൻ. മനോജ് നന്ദിയും പറഞ്ഞു.

യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. ശ്രീകുമാർ, ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ എസ്. ശ്രീകുമാർ, എം. അൻസർ, ആർ. ഷാജി, എം.എസ്. ബിജു, ആർ. രതീഷ് കുമാർ, ജെ. രതീഷ് കുമാർ, എം.എം. നിസ്സാമുദ്ദീൻ, എസ്. ഷാഹിർ, ബി. സുജിത് എന്നിവർ ജില്ലാമേഖലാ കേന്ദ്രങ്ങളിലെ മാർച്ചിനും ധർണ്ണയ്ക്കും നേതൃത്വം നൽകി.
മാർച്ചിലും ധർണ്ണയിലും പങ്കെടുത്ത് വൻവിജയമാക്കിത്തീർത്തഎല്ലാ ജീവനക്കാരെയുംഎൻ.ജി.ഒ. യൂണിയൻ യൂണിയൻ ജില്ലാ പ്രസിഡന്റ് ബി. അനിൽ കുമാറും സെക്രട്ടറി സി. ഗാഥയും അഭിവാദ്യം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *