ചെറുതോണി:കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങളെ ചെറുത്ത് ജനപക്ഷ ബദൽ നയങ്ങൾ ഉയർത്തിപ്പിടിക്കണമെന്ന് എൻ ജി ഒ യൂണിയൻ ജില്ലാ കൗൺസിൽ യോഗം ജീവനക്കാരോട് ആഹ്വാ നം ചെയ്തു.
രാജ്യത്തെ മുഴുവൻ പൊതു മേഖലാ സ്ഥാപനങ്ങളും പൊതു ആസ്തികളും വിറ്റുതുലയ്ക്കുകയാണ് കേന്ദ്ര സർക്കാർ . കേന്ദ്രത്തിന്റെ നയ വൈകല്യങ്ങളുടെ ഭാഗമായി പണപ്പെരുപ്പം രൂക്ഷമായിരിക്കുകയാണ്. അവശ്യ വസ്തുക്കളുടേയും നിത്യോപയോഗ സാധനങ്ങളുടേയും രൂക്ഷമായ വിലക്കയറ്റം ജനങ്ങളുടെ ജീവിതഭാരം വർദ്ധിപ്പിക്കുകയാണ്.
കേന്ദ്ര നയങ്ങൾക്കു വിരുദ്ധമായി കൂടുതൽ ജനപക്ഷ നയങ്ങളാണ് കേരളത്തിലെ എൽ.ഡി എഫ് സർക്കാർ നടപ്പിലാക്കുന്നത്. സാമൂഹ്യ നീതി, ദുർബല ജനവിഭാഗങ്ങൾക്ക് ആശ്വാസം പകരുന്ന ക്ഷേമ നടപടികൾ, വികസന പ്രവർത്തനങ്ങൾ , ആരോഗ്യ, വിദ്യാഭ്യാസ മേഖലകളുടെ പുനരുദ്ധാനവും ശക്തിപ്പെടുത്തലും തുടങ്ങി എല്ലാ വിഭാഗങ്ങളുടേയും പ്രശ്നങ്ങളെ അഭിസംബോദന ചെയ്തും പ്രശ്നങ്ങൾ പരിഹരിച്ചുമാണ് സർക്കാർ മുമ്പോട്ട് പോകുന്നത്. ഈ ബദൽ നയങ്ങൾ ഉയർത്തിപ്പിടിച്ച് സിവിൽ സർവ്വീസിനെ ജനോന്മുഖവും കാര്യക്ഷമവുമാക്കുവാൻ മുഴുവൻ ജീവനക്കാരും രംഗത്തിറങ്ങണമെന്ന് കൗൺസിൽ യോഗം ജീവനക്കാരോട് അഭ്യർത്ഥിച്ചു
ചെറുതോണി പോലീസ് സൊസൈറ്റി ഹാളിൽ ചേർന്ന ജില്ലാ കൗൺസിൽ യോഗം ജനറൽ സെക്രട്ടറി എം എ അജിത്കുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിയേറ്റംഗം എസ് ഗോപകുമാർ, സംസ്ഥാന കമ്മിറ്റിയംഗം സി എസ് മഹേഷ് എന്നിവർ അഭിവാദ്യം ചെയ്തു.
ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.തുടർന്ന് നടന്ന ചർച്ചയിൽ പി.എസ് പ്രേമ(തൊടുപുഴ ഈസ്റ്റ്) , അനീഷ് ജോർജ്(ഇടുക്കി ), ബ്രൈറ്റ് മോൻ(ഉടുമ്പഞ്ചോല) , കെ.ശിവാനന്ദൻ(ദേവികുളം), എം.ടി. സീ മോൾ(പീരുമേട്) , സന്തോഷ് കെ(തൊടുപുഴ വെസ്റ്റ് ) , ഷിജു കെ.വി(കട്ടപ്പന) , ബിജിമോൾ ബി.എൻ(അടിമാലി), എസ് മഹേഷ്(കുമളി)എന്നിവർ പങ്കെടുത്തു. ചർച്ചകൾക്ക് ജനറൽ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും മറുപടിപറഞ്ഞു.