ജനവിരുദ്ധവും കോർപ്പറേറ്റ് പ്രീണനപരവുമായ കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് ജില്ലാ താലൂക്ക് കേന്ദ്രങ്ങളിലും, ഓഫീസ് കേന്ദ്രങ്ങളിലും സർക്കാർ ജീവനക്കാരും അധ്യാപകരും ഫെബുവരി 2 നു FSETO യുടെ നേതൃത്വത്തിൽ പ്രകടനവും യോഗവും നടത്തി.
തൃശൂർ കളക്ടറേറ്റിനു മുമ്പില്‍ നടന്ന പ്രതിഷേധ യോഗം എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ വി പ്രഫുൽ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ എഫ്.എസ്.ഇ.ടി.ഒ. ജില്ലാ സെക്രട്ടറി ഇ നന്ദകുമാർ, എഫ്.എസ്.ഇ.ടി.ഒ. ജില്ലാ പ്രസിഡണ്ട് വി.വി.ശശി മാസ്റ്റർ, കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡോ. യു. സലില്‍, എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി പി.ബി ഹരിലാൽ, പ്രസിഡൻ്റ് പി വരദൻ, എന്‍.ജി.ഒ. യൂണിയൻ ജില്ലാ ജോ. സെക്രട്ടറി പി.ജി.കൃഷ്ണകുമാർ, കെ.ജി.ഒ.എ ജില്ലാ ട്രഷറർ എ സി ശേഖർ , കെ.ജി.ഒ.എ ജില്ലാ വൈസ് പ്രസിഡണ്ട് ഡോ. ടി.വി.സതീശൻ, സി.വി.ഡെന്നി ( അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി), കെ.എം.സി.എസ്.യു. സംസ്ഥാന കമ്മറ്റിയംഗം എംജി.ദിലീപൻ, എം.കെ. വേണു, പി.എസ്.സി.ഇ.യു. ജില്ലാ സെക്രട്ടറി പി.എ. ലിജോ, പി രാജേഷ്, വി വിമോദ്, കെ ആര് രേഖ, കെ കെ റസിയ , കെ എം മനോജ് കുമാർ എന്നിവർ സംസാരിച്ചു.