ഇന്ധനവില വർദ്ധന, എയർ ഇന്ത്യ വിൽപ്പന, വൈദ്യുത മേഖലയിലെ സ്വകാര്യവൽക്കരണം എന്നിവക്കെതിരെ FSETO നേത്യത്വത്തിൽ സർക്കാർ ജീവനക്കാരും അദ്ധ്യാപകരും സിവിൽ സ്റ്റേഷനിൽ പ്രതിഷേധ പ്രകടനം നടത്തി.
പ്രതിഷേധം FSETO ജില്ല സെക്രട്ടറി ഇ മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു. കെ.എം.സി.എസ്.യു ജില്ല സെക്രട്ടറി എ സുനിൽ കുമാർ, എൻ.ജി.ഒ യൂണിയൻ ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായ സുകു കൃഷ്ണൻ, എൻ.വിശ്വംഭരൻ, പരമേശ്വരി എന്നിവർ സംസാരിച്ചു. കെ.ജി.ഒ.എ ജില്ല ട്രഷറർ പി ഹരിപ്രസാദ് അധ്യക്ഷത വഹിച്ചു. FSETO താലൂക്ക് സെക്രട്ടറി വി ഉണ്ണിക്കൃഷ്ണൻ സ്വാഗതവും, ബി രാജേഷ് നന്ദിയും പറഞ്ഞു.
ചിറ്റൂരിൽ FSETO താലൂക്ക് പ്രസിഡൻ്റ് ബാലു മനോഹർ ഉദ്ഘാടനം ചെയ്തു. വി മണി (NGOU) സംസാരിച്ചു. ആലത്തൂരിൽ NGOU ജില്ല വൈസ് പ്രസിഡൻ്റ് മേരി സിൽവർസ്റ്റർ ഉദ്ഘാടനം ചെയ്തു. ജഗദീഷ് (KSTA) സംസാരിച്ചു. ഒറ്റപ്പാലത്ത് NGOU ജില്ല കമ്മിറ്റി അംഗം ശിവദാസ് ഉദ്ഘാടനം ചെയ്തു. ഷർബുദ്ദീൻ (KGOA) സംസാരിച്ചു. മണ്ണാർക്കാട് NGOU സെക്രട്ടേറിയേറ്റംഗം ടി പി സന്ദീപ് ഉദ്ഘാടനം ചെയ്തു. പട്ടാമ്പിയിൽ ഇസഹാഖും, അട്ടപ്പാടിയിൽ എ പ്രദീപും ഉദ്ഘാടനം ചെയ്തു.