കേന്ദ്ര സർക്കാർ ശമ്പളവും പെൻഷനും തടസ്സപ്പെടുത്തുന്നതിൽ പ്രതിഷേധിച്ചു. സാമ്പത്തിക വർഷാവസാനം അർഹതപ്പെട്ട വിഹിതം നിഷേധിച്ച് കേരളത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയും അതുവഴി സർക്കാർ ജീവനക്കാരുടെ ശമ്പളവും പെൻഷനും മുടക്കാനും ഇടയാക്കുന്ന കേന്ദ്രസർക്കാർ നടപടിക്കെതിരെ ആക്ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് & ടിച്ചേഴ്സിൻ്റെയും അധ്യാപക സർവീസ് സംഘടന സമരസമിതിയുടെയും നേത്യത്വത്തിൽ സംസ്ഥാന വ്യാപകമായി സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രതിഷേധം നടത്തി. കേന്ദ്രസർക്കാർ അനുവർത്തിക്കുന്ന ഉപരോധ സമാനമായ പ്രതികാര നടപടികളുടെ ഫലമായി കേരളത്തിന് നടപ്പ് സാമ്പത്തിക വർഷം മാത്രം 62400 കോടി രൂപയുടെ വരുമാന നഷ്ടമാണ് ഉണ്ടായിരിക്കുന്നത് കേന്ദ്ര പദ്ധതികളുടെ വിഹിതം അനുവദിക്കുന്ന കാര്യത്തിലും നിഷേധാത്മക നിലപാട് തുടരുകയാണ്. പല കേന്ദ്ര പദ്ധതികളുടെയും ചെലവ് പൂർണമായും സംസ്ഥാനം വഹിച്ചാലും തൊടു ന്യായങ്ങൾ പറഞ്ഞ് കേന്ദ്ര വിഹിതം നിഷേധിക്കുന്നത് പതിവായി തീർന്നിരിക്കുകയാണ്. കേന്ദ്രസർക്കാരിൻ്റെ നിലപാടിനെതിരെ സംസ്ഥാന സർക്കാർ നിരവധി തവണ നിവേദനങ്ങൾ സമർപ്പിച്ചിട്ടും ഫലമുണ്ടായിട്ടില്ല ഈ സഹചര്യത്തിലാണ് കേരളത്തിലെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം മുടങ്ങുന്ന സാഹചര്യമുണ്ടായിട്ടുള്ളത്. ആലപ്പുഴ കളക്ട്രേറ്റിൽ ജീവനക്കാരും അധ്യാപകരും പ്രകടനം നടത്തി തുടർന്ന് നടന്ന യോഗം കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എ ബഷീർ ഉദ്ഘാടനം ചെയ്തു. ജോയിൻ്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി എസ് സന്തോഷ് കുമാർ കെ ജി ഒ എ സംസ്ഥാന സെക്രട്ടറിയേറ്റംഗം സി കെ ഷിബു എൻ ജി ഒ യൂണിയൻ ജില്ല ട്രഷറർ സി സിലീഷ് ജോയിൻ്റ് കൗൺസിൽ ജില്ലാ സെക്രട്ടറി അനിൽകുമാർ എം ജില്ലാ പ്രസിഡൻ്റ് സി സുരേഷ് എന്നിവർ സംസാരിച്ചു. തുടർ പ്രക്ഷോഭത്തിൻ്റെ ഭാഗമായി കേന്ദ്രസർക്കാർ നടപടിക്കെതിരെ മാർച്ച് 5 ന് ഓഫീസ് കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും ബാഡ്ജ് ധരിച്ച് പ്രതിഷേധവും നടത്തും.