കേരളത്തിൻ്റെ സർവ്വതലസ്പർശിയായ വികസനത്തെ ലക്ഷൃം വയ്ക്കുന്നതും, ഒരു ഗഡു ക്ഷാമബത്ത കുടിശിഖ അനുവദിച്ചും, സിവിൽ സർവ്വീസിനെ സംരക്ഷിച്ചു കൊണ്ടും സംസ്ഥാന സർക്കാർ അവതരിപ്പിച്ച ജനപക്ഷ ബഡ്ജറ്റിന് അഭിവാദ്യമർപ്പിച്ച് എഫ്.എസ്.ഇ.. ടി.ഒ.നേതൃത്ത്വത്തിൽ പ്രകടനവും യോഗവും സംഘടിപ്പിച്ചു. എൻ.ജി.ഒ.യൂണിയൻ ജില്ലാ കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച പ്രകടനം ജില്ലാ കളക്ട്രേറ്റിന് സമീപം സമാപിച്ചു. തുടർന്ന് നടന്ന യോഗം എൻ.ജി.ഒ.യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.എ. ബഷീർ ഉദ്ഘാടനം ചെയ്തു. എഫ്.എസ്.ഇ.ടി.ഒ. ജില്ലാ പ്രസിഡൻ്റ് പി.ഡി. ജോഷി, കെ.ജി.ഒ.എ.സംസ്ഥാന സെക്രട്ടറിയേറ്റംഗം സി.കെ.ഷിബു ,പി .എസ്.സി.എംപ്ലോയീസ് യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് വി.കെ.രാജു ,എൻ.ജി.ഒ.യൂണിയൻ ജില്ലാ സെക്രട്ടറി ബി.സന്തോഷ് ,കെ.ജി.ഒ.എ.ജില്ലാ സെക്രട്ടറി രമേഷ് ഗോപിനാഥ് എന്നിവർ സംസാരിച്ചു. ചേർത്തലയിൽ എൻ ജി.ഒ യൂണിയൻ ജില്ലാ ട്രഷറർ സി.സിലീഷ് ,എൻ.എസ്.ശ്രീകുമാർ ,പ്രേംജിത്ത് ലാൽ ,എസ്.ജോഷി എന്നിവരും വണ്ടാനം ഗവ: റ്റി.ഡി.മെഡിക്കൽ കോളേജിൽ എൻ.ജി.ഒ.യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം എൽ.മായ ,എം.എസ്.വിനോദ് ,സി.എസ് സുനിൽ രാജ് ,ഡോ.മുകുന്ദൻ എന്നിവർ സംസാരിച്ചു. മങ്കൊമ്പിൽ എൻ.ജി.ഒ.യൂണിയൻ സംസ്ഥാന കമ്മറ്റിയംഗം എസ്.ഉഷാകുമാരി, എസ്.കലേഷ് ,സുരാജ് കെ.രാജ് കുമാർ എന്നിവരും ഹരിപ്പാട് എൻ.ജി.ഒ.യൂണിയൻ ജില്ലാ വൈസ് പ്രസിഡൻ്റ് പി.പി.അനിൽകുമാർ ,ആർ.ഉണ്ണികൃഷ്ണൻ കായംകുളത്ത് ഐ .അനീസ് ,ഗോപീകൃഷ്ണൻ മാവേലിക്കരയിൽ എൻ.ജി.ഒ.യൂണിയൻ ജില്ലാ പ്രസിഡൻ്റ് പി.സജിത്ത്, ബി.അനീഷ് ചെങ്ങന്നൂരിൽ എൻ.ജി.ഒ.യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം പി.സി.ശ്രീകുമാർ ,സുരേഷ് പി ഗോപി എന്നിവരും സംസാരിച്ചു.