കേരളത്തെ സാമ്പത്തികമായി തകർക്കുന്ന കേന്ദ്ര സർക്കാർ നീക്കം ഉപേക്ഷിക്കുക എൻജിഒ യൂണിയൻ ഫെഡറൽ സംവിധാനത്തെ തകർത്തുകൊണ്ട് കേരളത്തെ സാമ്പത്തികമായി തകർക്കുന്ന കേന്ദ്ര നയങ്ങൾ തിരുത്തണമെന്ന് കേരള എൻജിഒ യൂണിയൻ ആലപ്പുഴ ടൗൺ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. യൂണിയൻ സംസ്ഥാന സെക്രട്ടറി പി സുരേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി കെ ആർ ബിനു പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഏരിയ പ്രസിഡൻറ് ടി എം ഷൈജ അധ്യക്ഷയായി ജില്ലാ ജോയിൻ സെക്രട്ടറി ടി കെ മധുപാൽ പങ്കെടുത്തു. ഭാരവാഹികളായി ടി എം ഷൈജ (പ്രസിഡൻറ് ) വി ഡി വ്യന്ദമ്മ പി ആർ ആര്യ (വൈസ് പ്രസിഡൻറ് മാർ ) കെ ആർ ബിനു (സെക്രട്ടറി) കെ ജെ സ്റ്റീഫൻ കെ എസ് സന്തോഷ് (ജോയിൻറ് സെക്രട്ടറിമാർ ) എച്ച് പ്രമോദ് ലാൽ (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.