പാലക്കാട്: താരേക്കാട് ഇ.എം.എസ് ഓഡിറ്റോറിയത്തില്‍ വെച്ച് ചേർന്ന കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് ജില്ല അറുപത്തിയൊന്നാം സമ്മേളനം ജില്ലാ പ്രസിഡന്റായി കെ. മഹേഷിനേയും, ജില്ലാ സെക്രട്ടറിയായി കെ സന്തോഷ് കുമാറിനേയും തെരഞ്ഞെടുത്തു. എം.പ്രസാദാണ് ജില്ല ട്രഷറര്‍. വൈസ് പ്രസിഡന്റ്മാരായി ജി.ജിഷ, ടി.പി.സന്ദീപ് എന്നിവരേയും, ജോയിന്റ് സെക്രട്ടറമാരായി ബി.രാജേഷ്, എസ്. കൃഷ്ണനുണ്ണി എന്നിവരേയും ജില്ല സെക്രട്ടറിയേറ്റ് അംഗങ്ങളായി കെ. പ്രവീൺകുമാർ, മനോജ് വി, കെ. ഇന്ദിരദേവി, കെ. പി. ബിന്ദു, പി.എം. ബിജു, സി.ശിവദാസ്, സി.മുഹമ്മദ് റഷീദ്, പി.കെ.രാമദാസ്, ബി.മോഹന്‍ദാസ്, ടി.രാധാകൃഷ്ണന് എന്നിവര്‍ ഉള്‍പ്പടെ 46 അംഗ ജില്ലാ കമ്മിറ്റിയേയും, 64 സംസ്ഥാന കൌണ്‍സില്‍ അംഗങ്ങളെയും സമ്മേളനം തെരഞ്ഞടുത്തു.