കേന്ദ്ര സർക്കാറിന്റെ ജനദ്രോഹ നയങ്ങൾക്കെതിരായ പോരട്ടങ്ങളിൽ അണിനിരക്കുക; കേരളത്തെ സാമ്പത്തികമായി തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ അണിചേരുക – കേരള എൻ.ജി.ഒ യൂണിയൻ
പാലക്കാട്: 16 മാർച്ച് 2024
കേരള എൻ.ജി.ഒ യൂണിയൻ പാലക്കാട് ജില്ല സമ്മേളനം താരേക്കാട് ഇ.എം.എസ് ഓഡിറ്റോറിയത്തില്‍ വെച്ച് ചേർന്നു. സമ്മേളനം സി.ഐ.ടി.യു സംസ്ഥാന വൈസ്പ്രസിഡന്റ് എ. കെ. ബാലന് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് കെ. മഹേഷ് അധ്യക്ഷനായി. ജില്ല സെക്രട്ടറി കെ.സന്തോഷ് കുമാര്‍ സ്വാഗതവും, ട്രഷറര്‍ എം.പ്രസാദ് നന്ദിയും പറഞ്ഞു. സംസ്ഥാന സെക്രട്ടറി പി.സുരേഷ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്. സുനില്‍കുമാര്‍ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ മേരി സില്‍വസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. കെ. മഹേഷ് രക്തസാക്ഷി പ്രമേയവും, ബി. രാജേഷ് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
കാലത്ത് 9.30 മണിക്ക് യൂണിയൻ ജില്ല പ്രസിഡന്റ് വി ഉണ്ണികൃഷ്ണൻ പതാക ഉയർത്തിയതോടെ സമ്മേളന നടപടികൾ ആരംഭിച്ചു. തുടർന്ന് ചേർന്ന 2023 ലെ കൗൺസിൽ യോഗത്തിൽ ജില്ല സെക്രട്ടറി കെ. സന്തോഷ് കുമാർ പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം പ്രസാദ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. പ്രവർത്തന റിപ്പോർട്ടിന്മേൽ വിവിധ ഏരിയകളിൽ നിന്നായി ശ്രീദേവി എസ്. (സിവിൽ), പ്രീതി സി. പി. (ടൌൺ), പ്രസാദ് എം. (ഫോർട്ട്), വനജകുമാരി (മലമ്പുഴ), ഷൈജു എം. (ചിറ്റൂർ), പ്രമോദ് ആര്. (കൊല്ലങ്കോട്), കെ. ഗിരിജ (ആലത്തൂർ), എം. സുമ (ഒറ്റപ്പാലം), നളിനി സി. കെ. (ശ്രീകൃഷ്ണപുരം), എച്ച്. കെ. സുനില്‍ (പട്ടാമ്പി), കെ, പ്രീത (മണ്ണാർക്കാട്), സുജാത കെ. ആര്. (അട്ടപ്പാടി) എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ചർച്ചകൾക്ക് ജില്ല സെക്രട്ടറി മറുപടി പറഞ്ഞു.
സംഘടന റിപ്പോർട്ട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എസ്. സുനില്‍കുമാര്‍ അവതരിപ്പിച്ചു. സംഘടന റിപ്പോർട്ടിന്മേലുള്ള ഗ്രൂപ്പ് ചർച്ചയും നടന്നു.
കേന്ദ്ര സർക്കാറിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ പോരട്ടങ്ങളിൽ അണിനിരക്കുക, കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കുക, ലഹരി മുക്ത സമൂഹത്തിനായി അണിനിരക്കുക, ശാസ്ത്രബോധം വളർത്തുക, അന്ധവിശ്വാസങ്ങളെ പുറം തള്ളുക, ജനപക്ഷ സിവിൽ സർവ്വീസിനായി അണി നിരക്കുക ഉള്‍പ്പടെയുള്ള പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു.