സംസ്ഥാന ജീവനക്കാരുടെ അവകാശ സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും കാര്യക്ഷമവും ജനപക്ഷവുമായ സിവിൽ സർവ്വീസിനായുളള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും, സാമൂഹ്യ പ്രതിബദ്ധയോടെ ഒട്ടേറെ പ്രവർത്തനങ്ങളില്‍ പങ്കാളികളായി മാതൃക തെളിയിക്കുകയും ചെയ്ത കേരള എന്‍.ജി.ഒ യൂണിയന്റെ കാസര്‍ഗോഡ് ജില്ലയിലെ ഏരിയാ സമ്മേളനങ്ങള്‍ക്ക് 2021 നവംബര്‍ 11 മുതൽ തുടക്കമാവും.

നവം ബര്‍ 11 വ്യാഴാഴ്ച ഉപ്പള കയ്ക്കമ്പ പഞ്ചമി ഓഡിറ്റോറിയത്തില്‍ നടക്കുന്ന മഞ്ചേശ്വരം ഏരിയാ സമ്മേളനം യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം സ: പി സി ശ്രീകുമാറും, വെള്ളരിക്കുണ്ട് വ്യാപാര ഭവനില്‍ നടക്കുന്ന വെള്ളരിക്കുണ്ട് ഏരിയാ സമ്മേളനം യൂണിയന്‍ സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സ: കെ വി പ്രഫുലും ഉദ്ഘാടനം ചെയ്യും.

നവം ബര്‍ 17 ബുധനാഴ്ച യൂണിയന്‍ ജില്ലാ കമ്മിറ്റി ഓഫീസ് പരിസരത്ത് നടക്കുന്ന വിദ്യാനഗര്‍ ഏരിയാ സമ്മേളനം യൂണിയന്‍ സംസ്ഥാന സെക്രട്ടറി സ: എസ് അജയകുമാർ ഉദ്ഘാടനം ചെയ്യും.

നവം ബര്‍ 18 വ്യാഴാഴ്ച കാഞ്ഞങ്ങാട് മേലാങ്കോട്ട് ലയണ്‍സ് ഹാളില്‍ നടക്കുന്ന ഹോസ്ദുര്‍ഗ്ഗ് ഏരിയാ സമ്മേളനം യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ: എ എ ബഷീര്‍ ഉദ്ഘാടനം ചെയ്യും.

നവം ബര്‍ 19 വെള്ളിയാഴ്ച ചെറുവത്തൂര്‍ തിമിരി സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന നീലേശ്വരം ഏരിയാ സമ്മേളനം യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് സ: ബി അനില്‍ കുമാറും കാസര്‍ഗോഡ് പബ്ലിക്ക് സര്‍വ്വന്റ്സ് സഹകരണ സംഘം ഹാളില്‍ നടക്കുന്ന കാസര്‍ഗോഡ് ഏരിയാ സമ്മേളനം യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം സ: എല്‍ മായയും ഉദ്ഘാടനം ചെയ്യും.