സംസ്ഥാന ജീവനക്കാരുടെ അവകാശ സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും കാര്യക്ഷമവും ജനപക്ഷവുമായ സിവിൽ സർവ്വീസിനായുളള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും, സാമൂഹ്യ പ്രതിബദ്ധയോടെ വിവിധ പ്രവർത്തനങ്ങളില്‍ പങ്കാളികളായി മാതൃക സൃഷ്ടിക്കുകയും ചെയ്ത കേരള എന്‍.ജി.ഒ യൂണിയന്‍റെ കണ്ണൂര്‍ ജില്ലയിലെ ഏരിയാ സമ്മേളനങ്ങൾ ആരംഭിച്ചു.
2021 നവംബർ 9 ന് കണ്ണൂർ നോർത്ത് ഏരിയ, പയ്യന്നൂർ ഏരിയാ സമ്മേളനങ്ങളും, നവംബർ 10 ന് കണ്ണൂർ ഏരിയ, മട്ടന്നൂർ ഏരിയാ സമ്മേളനങ്ങളും, നവംബർ 11 ന് കണ്ണൂർ സൗത്ത് ഏരിയ, ശ്രീകണ്ഠാപുരം ഏരിയാ സമ്മേളനങ്ങളും നവംബർ 12 ന് തലശ്ശേരി ഏരിയാ സമ്മേളനവും നവംബർ 16 ന് തളിപ്പറമ്പ് ഏരിയാ സമ്മേളനവും
നവംബർ 19 ന് കൂത്തുപറമ്പ് ഏരിയാ സമ്മേളനവും നവംബർ 22 ന് മെഡിക്കൽ കോളേജ് ഏരിയാ സമ്മേളനവും നടക്കും.
2021 നവംബര്‍ 9 ന് നടക്കുന്ന കണ്ണൂര്‍ നോര്‍ത്ത് ഏരിയാ സമ്മേളനം എന്‍ ജി ഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം സ. എസ് ഉഷാകുമാരിയും പയ്യന്നൂര്‍ ഏരിയാ സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ. എം കെ വസന്തയും ഉദ്ഘാടനം ചെയ്യും. 2021 നവംബര്‍ 10 ന് നടക്കുന്ന കണ്ണൂര്‍ ഏരിയാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സ. കെ വിജയകുമാറും മട്ടന്നൂര്‍ ഏരിയാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സ. കെ പി ഗംഗാധരനും ഉദ്ഘാടനം ചെയ്യും. 2021 നവംബര്‍ 11 ന് നടക്കുന്ന കണ്ണൂര്‍ സൗത്ത് ഏരിയാ സമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സ. സി വി സുരേഷ്കുമാറും ശ്രീകണ്ഠാപുരം ഏരിയാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സ. പി വേണുഗോപാലും ഉദ്ഘാടനം ചെയ്യും. 2021 നവംബര്‍ 12 ന് നടക്കുന്ന തലശ്ശേരി ഏരിയാ സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം സ. കെ രാജചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 2021 നവംബര്‍ 16 ന് നടക്കുന്ന തളിപ്പറമ്പ് ഏരിയാ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗം സ. എസ് ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യും. 2021 നവംബര്‍ 19 ന് നടക്കുന്ന കൂത്തുപറമ്പ് ഏരിയാ സമ്മേളനം ജനറല്‍ സെക്രട്ടറി സ. എം എ അജിത്ത് കുമാര്‍ ഉദ്ഘാടനം ചെയ്യും. 2021 നവംബര്‍ 22 ന് നടക്കുന്ന മെഡിക്കല്‍ കോളേജ് ഏരിയാ സമ്മേളനം സംസ്ഥാന ട്രഷറര്‍ സ. എന്‍ നിമല്‍രാജ് ഉദ്ഘാടനം ചെയ്യും.