പി.എഫ്.ആര്‍.ഡി.എ നിയമം പിന്‍വലിച്ച് നിര്‍വ്വചിക്കപ്പെട്ട പെന്‍ഷന്‍ പുന:സ്ഥാപിക്കുക, സ്വകാര്യവല്‍ക്കരണവും, കരാര്‍ നിയമനങ്ങളും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് 2022 ഫെബ്രുവരി 23, 24 തീയതികളില്‍ നടക്കുന്ന ദ്വിദിനദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്ന് കേരള എന്‍.ജി.ഒ. യൂണിയന്‍ തിരുവനന്തപുരം നോര്‍ത്ത് ജില്ലാ സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനം സി.ഐ.ടി.യു.സംസ്ഥാന സെക്രട്ടറി കെ.എസ്.സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് കെ.എം.സക്കീര്‍ അദ്ധ്യക്ഷനായി. എഫ്.എസ്.ഇ.ടി.ഒ. ജില്ലാ പ്രസിഡന്‍റ് വി.അജയകുമാര്‍, കോണ്‍ഫെഡറേഷന്‍ ഓഫ് സെന്‍ട്രല്‍ ഗവണ്‍മെന്‍റ് എംപ്ലോയീസ് ആന്‍റ് വര്‍ക്കേഴ്സ് ജില്ലാ സെക്രട്ടറി എസ്.അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍

കെ.എം.സക്കീര്‍ (പ്രസിഡന്‍റ്)

അര്‍ച്ചന ആര്‍ പ്രസാദ്, എ.ഷാജഹാന്‍ (വൈസ് പ്രസിഡന്‍റ്)

കെ എ ബിജുരാജ് (സെക്രട്ടറി)

അരുണ്‍ ആറെന്‍സി, വി. ബൈജുകുമാര്‍ (ജോയിന്‍റ് സെക്രട്ടറി)

പി.കെ വിനുകുമാര്‍ (ട്രഷറര്‍)