കേരള എന്‍.ജി.ഒ യൂണിയന് 57-ാം സംസ്ഥാന സമ്മേളനം അഖിലേന്ത്യാ കിസാന്‍സഭ വൈസ്പ്രസിഡന്റ് എസ്.രാമചന്ദ്രന്‍പിള്ള ഉല്‍ഘാടനം ചെയ്തു. തിരുവനന്തപുരത്തും ജില്ലാ കേന്ദ്രങ്ങളിലുമായി കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണ് സമ്മേളനം നടത്തുന്നത്. തിരുവനന്തപുരം സ്റ്റുഡന്‍സ് സെന്ററില്‍ യൂണിയന് സംസ്ഥാന പ്രസിഡന്റ് ഇ.പ്രേംകുമാറിന്റെ അധ്യക്ഷതയില്‍ നടന്ന ഉല്‍ഘാടന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി എം.എ.അജിത്കുമാര്‍ സ്വാഗതം പറഞ്ഞു. വൈസ്പ്രസിഡന്റ് എം.വി.ശശി ധരന്‍ രക്തസാക്ഷി പ്രമേയവും സെക്രട്ടറി ആര്.സാജന് അനുശോചന പ്രമേയവും അവതരിപ്പിച്ചു.
കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന ജനവിരുദ്ധ കോര്‍പ്പറേറ്റ് പ്രീണന നയങ്ങള്‍ക്കെതിരെയുള്ള പ്രക്ഷോഭത്തിന്റെ അനിവാര്യത എസ്.രാമചന്ദ്രന്‍പിള്ള എടുത്തു പറഞ്ഞു. രാജ്യത്തെ കര്‍ഷകര്‍ നടത്തുന്ന പ്രക്ഷോഭം ഇത്തരം പ്രക്ഷോഭങ്ങളെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.