തൊടുപുഴ: മാലിന്യ മുക്ത കേരളം എന്ന ലക്ഷ്യം നേടുന്നതിന് തുടർച്ചയായ ബൃഹത്തായ പ്രവർത്തനങ്ങളാണ്  ജനകീയ പങ്കാളിത്തത്തോടെ സംസ്ഥാന സർക്കാർ നടത്തിവരുന്നത്. മഴക്കാലത്ത് വ്യാപകമാകുന്ന പകർച്ച വ്യാധി തടയുന്നതിന് എല്ലാ വിഭാഗം ജനങ്ങളുടെയും സഹകരണത്തോടെ പരിസരശുചീകരണം നടത്തണം. ഇതിന്റെ ഭാഗമായാണ് എൻ ജി ഒ യൂണിയൻ ഏരിയ കേന്ദ്രങ്ങളിൽ പരിസരശുചീകരണം നടത്തിയത്.
          തൊടുപുഴ ഈസ്റ്റ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ജില്ലാ ആയുർവേദ ആശുപത്രിയിൽ നടത്തിയ മഴക്കാല  പൂർവ്വ ശുചീകരണം നഗരസഭാ വൈസ് ചെയർപേഴ്സൺ ജെസ്സി ജോണി ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് കെ വി അമ്പിളി അധ്യക്ഷത വഹിച്ചു.മെഡിക്കൽ ഓഫീസർ ഡോ.വി കെ റിയാസ്,എൻജിഒ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി എസ് മഹേഷ്, ജില്ലാസെക്രട്ടറി എസ് സുനിൽകുമാർ,  എന്നിവർ ആശംസകളർപ്പിച്ചു. ഏരിയ സെക്രട്ടറി സി എം ശരത്ത് സ്വാഗതവും ജോ. സെക്രട്ടറി പി എം ജലീൽ നന്ദിയും പറഞ്ഞു.ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ ജോബി ജേക്കബും പി എം റഫീക്കും നേതൃത്വം നൽകി.
          തൊടുപുഴ വെസ്റ്റ് ഏരിയ കമ്മറ്റിയുടെ  നേതൃത്വത്തിൽ മുട്ടം ഗവ. പോളിടെക്നിക് കോളേജിൽ നടത്തിയ മഴക്കാലപൂർവ്വ ശുചീകരണം തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ട്രീസാ ജോസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജോ സെക്രട്ടറി ടി ജി രാജീവ്, ജില്ലാ വൈസ് പ്രസിഡന്റ് നീന ഭാസ്കരൻ, ഏരിയ സെക്രട്ടറി കെ എസ് ഷിബുമോൻ, ജില്ലാ കമ്മിറ്റി അംഗം സജിമോൻ ടി മാത്യു എന്നിവർ നേതൃത്വം നൽകി.
          കുമളി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുമളി കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ മഴക്കാല പൂർവ്വ ശുചീകരണം കുമളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ ശാന്തി ഷാജിമോൻ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡണ്ട് കെ സുലൈമാൻകുട്ടി അധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. മീര ജോർജ്, ജില്ലാ കമ്മിറ്റി അംഗം പി മാടസ്വാമി  എന്നിവർ ആശംസകളർപ്പിച്ചു. ഏരിയ സെക്രട്ടറി ആർ ബിനുകുട്ടൻ സ്വാഗതവും ഏരിയ ട്രഷറർ എസ് മഹേഷ് നന്ദിയും പറഞ്ഞു.
          പീരുമേട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ലേബർ ഓഫീസ് പരിസത്ത് നടത്തിയ മഴക്കാലപൂർവ്വ ശുചീകരണം പീരുമേട് ഗ്രാമപഞ്ചായത്ത് വികസന സമിതി സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാർ ആർ ദിനേശൻ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറിയേറ്റംഗം രാജീവ് ജോൺ ഏരിയാ സെക്രട്ടറി എൻ ജയകുമാർ, ഏരിയാ പ്രസിഡന്റ് സുരേഷ് കുമാർ,ഏരിയാ വൈസ് പ്രസിഡന്റ് എ സി ശാന്തകുമാരി എന്നിവർ  നേത്വത്വം നൽകി.
          അടിമാലി ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ വെള്ളത്തൂവൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ മഴക്കാലപൂർവ്വ ശുചീകരണം നടത്തി. ജില്ലാ വൈസ് പ്രസിഡൻറ് പി എ ജയകുമാർ,ഏരിയ സെക്രട്ടറി സോജൻ തോമസ് എന്നിവർ നേതൃത്വം നൽകി.
          ദേവികുളം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മഴക്കാലപൂർവ്വ ശുചീകരണം എൻജിഒ യൂണിയൻ ജില്ലാ സെക്രട്ടറിയറ്റംഗം എം ബി ബിജു,ഏരിയ സെക്രട്ടറി എം രവികുമാർ എന്നിവർ നേതൃത്വം നൽകി.
          കട്ടപ്പന ഏരിയ കമ്മിറ്റി നേതൃത്വത്തിൽ നടത്തിയ മഴക്കാലപൂർവ്വ ശുചീകരണം ഏരിയ പ്രസിഡണ്ട് മഞ്ജു ഷേൺകുമാറും ഏരിയ സെക്രട്ടറി മുജീബ് റഹ്മാനും നേതൃത്വം  നൽകി.
         ഉടുമ്പൻചോല  ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നെടുംങ്കണ്ടം സബ് ട്രഷറി പരിസരത്തു മഴക്കാലപൂർവ്വ ശുചീകരണം നടത്തി.ഏരിയ പ്രസിഡന്റ്‌ ടൈറ്റസ് പൗലോസ്, ഏരിയ സെക്രട്ടറി കെ വി രവീന്ദ്രനാഥ് എന്നിവർ നേതൃത്വം നൽകി