കേരള എൻജിഒ യൂണിയൻ പത്തനംതിട്ട 41 ആം ജില്ലാ സമ്മേളനം സി ഐ ടി യു സംസ്ഥാന സെക്രട്ടറി കെ എൻ ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എൻ എസ് ഷൈൻ സംഘടന റിപ്പോർട്ട് അവതരിപ്പിച്ചു. രാവിലെ ആരംഭിച്ച സമ്മേളനത്തിൽ ജില്ലാ പ്രസിഡൻറ് ജി ബിനുകുമാർ പതാക ഉയര്‍ത്തി. ജില്ലാ സെക്രട്ടറി ആർ പ്രവീൺ പ്രവർത്തന റിപ്പോർട്ടും ജില്ല ട്രഷറർ എസ് ബിനു വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.