കേരള എൻജിഒ യൂണിയൻ പയ്യന്നൂർ ഏരിയാ കമ്മിറ്റി ക്ക് വേണ്ടി നിർമിച്ച പയ്യന്നൂർ ഏരിയ സെന്ററിന്റെ ഉദ്ഘാടനം 2021 നവംബർ 17 ബുധനാഴ്ച വൈകുന്നേരം 5 മണിക്ക് കോടിയേരി ബാലകൃഷ്ണൻ നിർവഹിച്ചു.
1982 ജൂൺ 29 നാണ് ഇന്നത്തെ യൂണിയൻ പയ്യന്നൂർ ഏരിയയായ അന്നത്തെ പയ്യന്നൂർ ബ്രാഞ്ച് രൂപീകരിച്ചത്. 1982 – 83 വർഷത്തിൽ മൂന്ന് യൂണിറ്റുകളിലായി 283 മെമ്പർമാരാണുണ്ടായിരുന്നത്.
ചെറുപുഴ , പെരിങ്ങോം-വയക്കര, കാങ്കോൽ – ആലപ്പടമ്പ്, കരിവെള്ളൂർ-പെരളം, രാമന്തളി, കുഞ്ഞിമംഗലം, ചെറുതാഴം, എരമം-കുറ്റൂർ തുടങ്ങി എട്ട് ഗ്രാമപഞ്ചായത്തുകളും പയ്യന്നൂർ നഗരസഭയും അടങ്ങുന്നതാണ് പയ്യന്നൂർ ഏരിയാ കമ്മിറ്റിയുടെ പ്രവർത്തനമേഖല. ഇപ്പോൾ ഏരിയയിൽ 12 യൂണിറ്റുകളിലെ 180 ഓഫീസുകളിലായി 943 മെമ്പർമാരാണുള്ളത്.
യൂണിയൻ ഏരിയ കമ്മിറ്റി ഓഫീസ് ദീർഘകാലമായി പയ്യന്നൂർ മിനി സിവിൽ സ്റ്റേഷൻ പരിസരത്തെ സൗത്ത് ഇന്ത്യ ബിൽഡിങ്ങിലെ വാടകമുറിയിലാണ് പ്രവർത്തിച്ച് വന്നത്. പയ്യന്നൂരിലെ യൂണിയൻ പ്രവർത്തകരുടെ ദീർഘകാല ആഗ്രഹ സഫലീകരണമാണ് ഏരിയ സെന്റര്‍ ഉദ്ഘാടനത്തോടെ സാധ്യമായത്.
ഏരിയ സെന്ററിനകത്ത് ഓഫീസ് റൂം, മിനി ഹാൾ, ഓഡിറ്റോറിയം, ലൈബ്രറി, റീഡിങ് ഏരിയ, റസ്റ്റ് റൂം അടക്കമുള്ള സൗകര്യങ്ങളുണ്ട്.
കെട്ടിടട രൂപകൽപ്പന നിർവഹിച്ചത് ധർമ്മശാലയിലെ ഭൂമി ആർക്കിടെക്ചറൽ കൺസൾട്ടൻസിയിലെ ആർക്കിടെക്റ്റ് ടി.വിനോദും നിർമ്മാണം നടത്തിയത് ചെമ്പേരിയിലെ ജോണി മാത്യുവുമാണ്.
ഉദ്ഘാടന പരിപാടിയിൽ യൂണിയൻ ജനറൽ സെക്രട്ടറി എം എ അജിത് കുമാർ അധ്യക്ഷത വഹിച്ചു. ടി ഐ മധുസൂദനൻ MLA, പയ്യന്നൂര്‍ നഗരസഭ അധ്യക്ഷ കെ വി ലളിത, സംസ്ഥാന വൈസ് പ്രസിഡണ്ട് എം വി ശശിധരൻ, എ രതീശൻ, കെ വി മനോജ് കുമാർ, പി വി പ്രദീപൻ, അനു കവിണിശ്ശേരി എന്നിവർ പങ്കെടുത്തു.