2024 മാർച്ച് 16, 17 തീയതികളിലായി താരേക്കാട് ഇഎംഎസ് ഓഡിറ്റോറിയത്തിൽ ചേര്‍ന്ന കേരള എൻജിഒ യൂണിയൻ – പാലക്കാട് ജില്ലാ സമ്മേളനം സമാപിച്ചു.
രാജ്യത്തെ മതപരമായി ഭിന്നിപ്പിക്കുന്ന പൗരതവ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് കേരള എന്‍ജിഒ യൂണിയന് അറുപത്തിയൊന്നാം ജില്ലാ സമ്മേളനം കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സമ്മേളനത്തിനോടനുബന്ധിച്ച് നടന്ന സുഹൃദ് സമ്മേളനം സിഐടിയു ജില്ലാ സെക്രട്ടറി എം ഹംസ ഉദ്ഘാടനം ചെയ്തു
സുഹൃദ് സമ്മേളനത്തില്‍ കെ എസ് ടി എ ജില്ലാ പ്രസിഡന്റ് കെ. അജില, കെജിഒഎ ജില്ലാ പ്രസിഡന്റ് കെ. ആർ. രാജേന്ദ്രൻ, കെജിഎൻഎ ജില്ലാ ജോയിന്റ് സെക്രട്ടറി കെ. അനീഷ്, എകെജിസിടിഎ ജില്ലാ സെക്രട്ടറി എൻ. എസ്. ബ്രിജേഷ്, എകെപിസിടിഎ ജില്ലാ സെക്രട്ടറി ആർ രാജേഷ്, കെ എസ് എസ് പി യു ജില്ലാ സെക്രട്ടറി പി. എൻ. മോഹൻദാസ്, ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി യു അർ രൺജീവ്, എൽഐസിയു ജില്ലാ സെക്രട്ടറി പ്രദീപ് ശങ്കർ, കെഎസ്ഇബിഡബ്ല്യുഎ പി.ശിവദാസൻ, കെഡബ്ല്യുഎ ജില്ലാ സെക്രട്ടറി കെ.രവീന്ദ്രൻ എന്നിവര്‍ അഭിവാദ്യം ചെയ്ത് സംസാരിച്ചു
ജില്ലാ പ്രസിഡന്റ് കെ. മഹേഷ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ. സന്തോഷ് കുമാർ സ്വാഗതവും, ജില്ലാ ജോയിന്റ് സെക്രട്ടറി ബി. രാജേഷ് നന്ദിയും പറഞ്ഞു.