കേരള എൻജിഒ യൂണിയൻ വെജ്ര ജൂബിലി ആലപ്പുഴ ജില്ലാ സമ്മേളനം സുഹൃദ് സമ്മേളനത്തോടെ സമാപിച്ചു. സംഘടനാ റിപ്പോർട്ടിന്മേൽ വിവിധ ഏരിയകളിൽ നിന്നുള്ള ചർച്ചകൾക്ക് സംസ്ഥാന സെക്രട്ടറി ആർ സാജൻ മറുപടി പറഞ്ഞു ഉച്ചയ്ക്കുശേഷം നടന്ന സുഹൃത്ത് സമ്മേളനം സി ഐ ടി യു ദേശീയ കൗൺസിൽ അംഗം ആർ നാസർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി സജിത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബി സന്തോഷ് സ്വാഗതം ആശംസിച്ചു. കെ എസ് ടി എ സംസ്ഥാന കമ്മിറ്റിയംഗം സി ജ്യോതി കുമാർ, കെ ജി ഒ എ ജില്ലാ സെക്രട്ടറി രമേശ് ഗോപിനാഥ്, കെ എം സി എസ് യു ജില്ലാ സെക്രട്ടറി വി കൃഷ്ണകുമാർ, കെ ജി എൻ എ ജില്ലാ സെക്രട്ടറി ലെവിൻ കെ ഷാജി, കെ എസ് എസ് പി യു ജില്ലാ സെക്രട്ടറി കെ സോമനാഥ പിള്ള, ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ ജില്ലാ സെക്രട്ടറി പി എം പ്രമോദ്, കെ എസ് ഇ ബി വർക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം റെജി മോഹൻ, എൽഐസി എംപ്ലോയീസ് യൂണിയൻ ആലപ്പുഴ ബ്രാഞ്ച് സെക്രട്ടറി ജയറാം, വാട്ടർ അതോറിറ്റി എംപ്ലോയിസ് യൂണിയൻ ജില്ലാ സെക്രട്ടറി ബി എസ് ബെന്നി, ബി എസ് എൻ എൽ എംപ്ലോയീസ് യൂണിയൻ ജില്ലാ സെക്രട്ടറി പി ആര് ഷാജിമോൻ എന്നിവർ അഭിവാദ്യം ചെയ്തു Expect ജില്ലാ ജോയിന്റ് സെക്രട്ടറി ടി കെ മധുപാൽ നന്ദി പറഞ്ഞു