കേരള എൻജിഒ യൂണിയൻ സി എച്ച് അശോകൻ സ്മാരക ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ എല്ലാം തകർക്കുന്ന കേന്ദ്ര ബജറ്റും ഏവർക്കും തണലാകുന്ന കേരള ബജറ്റും എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം സംഘടിപ്പിച്ചു. ആലപ്പുഴ എൻജിഒ യൂണിയൻ ഹാളിൽ നടന്ന പരിപാടിയിൽ സിഐടിയു സംസ്ഥാന സെക്രട്ടറി സി ബി ചന്ദ്രബാബു വിഷയം അവതരിപ്പിച്ചു സംസാരിച്ചു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ബി അനിൽകുമാർ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ഉഷാകുമാരി എല്‍ മായ എന്നിവർ സംസാരിച്ചു യൂണിയൻ ജില്ലാ വൈസ് പ്രസിഡന്റ് പി പി അനിൽകുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബി സന്തോഷ് സ്വാഗതവും എം എസ് പ്രിയലാൽ നന്ദിയും പറഞ്ഞു