കേരള എൻ ജി ഒ യൂണിയന്റെ കലാ സാംസ്കാരിക വിഭാഗമായ കനൽ കലാവേദിയുടെ  ജില്ലാ കലാജാഥ കേരള ഫോക് ലോർ അക്കാദമി അവാർഡ്  ജേതാവ് അജീഷ് തായില്യം ഉത്ഘാടനം ചെയ്തു.  മങ്ങാട്ട് കവല ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന യോഗത്തിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് കെ കെ പ്രസുഭകുമാർ അധ്യക്ഷനായി ജില്ലാ സെക്രട്ടറി എസ് സുനിൽകുമാർ സ്വാഗതവും കലാവേദി   ജില്ലാ കൺവീനർ ജോബി ജേക്കബ് നന്ദി പറഞ്ഞു. സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി എം ഹാജറ സംസ്ഥാന  കമ്മറ്റിയംഗം സി.എസ്. മഹേഷ് എന്നിവർ സംസാരിച്ചു.

കനൽ കലാവേദിയുടെ ജില്ലാ കലാജാഥയുടെ പര്യടനം കേരള ഫോക് ലോർ അക്കാദമി അവാർഡ് ജേതാവ് അജീഷ് തായില്യം കലാവേദി കൺവീനർ ജോബി ജേക്കബിന് പതാക കൈമാറി ഉദ്ഘാടനം ചെയ്യുന്നു