*കേരള എൻ.ജി.ഒ. യൂണിയൻ ഏര്യാ സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും*
കേരള എൻ.ജി.ഒ.യൂണിയൻ ഏര്യാ സമ്മേളനങ്ങൾക്ക് ജില്ലയിൽ ബുധനാഴ്ച തുടക്കമാകും. 62 യൂണിറ്റുകളിലെയും സമ്മേളനങ്ങൾ പൂർത്തിയാക്കിക്കൊണ്ടാണ് ഏര്യാ സമ്മേളനങ്ങളിലേക്ക് കടക്കുന്നത്. ജില്ലാ സമ്മേളനം ഡിസംബർ 19 നും 58-ാം സംസ്ഥാന സമ്മേളനം 2022 ഫെബ്രുവരിയിലുമാണ് ചേരുന്നത്.
നവംബർ 10ന് സിറ്റി ഏര്യാ സമ്മേളനം എറണാകുളം അദ്ധ്യാപക ഭവനിൽ സംസ്ഥാന സെക്രട്ടറി എസ്.അജയകുമാറും, കളമശ്ശേരി സമ്മേളനം സിറ്ററിൽ സംസ്ഥാന കമ്മിറ്റിയംഗം എസ്.ഗോപകുമാറും ഉദ്ഘാടനം ചെയ്യും.11ന് തോപ്പുംപടി മറീന കൺവെൻഷൻ സെന്ററിൽ ചേരുന്ന കൊച്ചി ഏര്യാ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എസ്.സജീവ് കുമാർ ഉദ്ഘാടനം ചെയ്യും.16ന് കൊച്ചക്കോൽ ഓഡിറ്റോറിയത്തിൽ ചേരുന്ന മൂവാറ്റുപുഴ സമ്മേളനം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.വി.പ്രഫുലും,സെൻട്രൽ ഓഡിറ്റോറിയത്തിൽ ചേരുന്ന പറവൂർ ഏര്യാ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എസ്. ഓമനക്കുട്ടനും ഉദ്ഘാടനം ചെയ്യും.17 ന് ചേരുന്ന സിവിൽ സ്റ്റേഷൻ ഏര്യാ സമ്മേളനം കാക്കനാട് MRA ഹാളിൽ സംസ്ഥാന വൈ: പ്രസിഡന്റ് ബി. അനിൽ കുമാറും, കൂത്താട്ടുകുളം സമ്മേളനം പിറവം മാം ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റിയംഗം ടി.കെ. കുമാരി സതിയും ഉദ്ഘാടനം നിർവ്വഹിക്കും.ആലുവ, കോതമംഗലം ഏര്യ സമ്മേളനങ്ങൾ നവംബർ 18ന് IMA ഹാളിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം ബി. അനിൽ കുമാറും, കോതമംഗലം കലാ ഓഡിറ്റോറിയത്തിൽ സംസ്ഥാന കമ്മിറ്റിയംഗം ഇ. നന്ദകുമാറും ഉദ്ഘാടനം ചെയ്യും. 19ന് തൃപ്പുണ്ണിത്തുറ സമ്മേളനം ലായം കൂത്തമ്പലത്തിൽ സംസ്ഥാന കമ്മിറ്റിയംഗം എസ്.സുരേഷ് ബാബുവും, പെരുമ്പാവൂർ സമ്മേളനം ഫാസ് ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എസ്.സുശീലയും ഉദ്ഘാടനം ചെയ്യും. ലയൻസ് ക്ലബ്ബിൽ 24 ന് ചേരുന്ന കടവന്ത്ര ഏര്യാ സമ്മേളനം സംസ്ഥാന പ്രസിഡന്റ് ഇ. പ്രേംകുമാറാണ് ഉദ്ഘാടനം ചെയ്യുന്നത്.
കോവിഡ് മാനദണ്ഡപ്രകാരം ചേരുന്ന ഏര്യാ സമ്മേളനങ്ങൾ വൻ വിജയമാക്കുവാൻ ജില്ലാ സെക്രട്ടറി കെ.എ.അൻവറും, പ്രസിസന്റ് കെ.എസ്. ഷാനിലും മുഴുവൻ ജീവനക്കാരോടും അഭ്യർത്ഥിച്ചു.