കേരള എൻ.ജി.ഒ യൂണിയൻ ആഗസ്റ്റ് 10 ന് നടത്തുന്ന സംസ്ഥാന സർക്കാർ ജീവനക്കാരുടെ മേഖല മാർച്ചിന്റെ ആഫീസ് തല വിശദീകരണസ്‌ക്വാഡ് പ്രവർത്തനം പന്തളം മുൻസിപ്പൽ ഓഫീസിൽ തടസപ്പെടുത്തിയ സംഘ പരിവാർ നടപടിയിൽ പ്രതിഷേധിച്ച് പന്തളം നഗരസഭക്ക് മുന്നിൽ കേരള എൻ.ജി.ഒ യൂണിയൻ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.പ്രതിഷേധ യോഗം എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി വി സുരേഷ് കുമാർ ഉദ്ഘാടനം ചെയ്തു. എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് ജി ബിനുകുമാർ അധ്യക്ഷൻ ആയിരുന്നു. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ മാത്യു എം അലക്സ്,എസ് ലക്ഷ്മിദേവി, ജില്ലാ സെക്രട്ടറി ആർ പ്രവീൺ, എൽ അഞ്ജു, കെ രവിചന്ദ്രൻ,എസ് നൗഷാദ്, ആർ സുരേന്ദ്രൻപിള്ള, വി ഉദയകുമാർ എന്നിവർ പ്രസംഗിച്ചു.