സംസ്ഥാന സർക്കാരിനോടുള്ള കേന്ദ്രത്തിന്റെ അവഗണന അവസാനിപ്പിക്കണമെന്ന് എൻജിഒ യൂണിയൻ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ജനക്ഷേമ പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുന്ന എൽഡിഎഫ്‌ സർക്കാരിനെ ദുർബലപ്പെടുത്താൻ കേന്ദ്രവും കേരളത്തിലെ പ്രതിപക്ഷവും ഒന്നിക്കുന്നു. സാമ്പത്തികനയവും ഫെഡറൽ തത്വങ്ങളും അട്ടിമറിച്ച് കേരളത്തെ വേട്ടയാടുന്നു.
സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലൻ ഉദ്‌ഘാടനം ചെയ്തു. എസ് ദീപ അധ്യക്ഷയായി. എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് എം എ അരുൺകുമാർ, കേന്ദ്ര കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി സി കൃഷ്ണദാസ്, യൂണിയൻ സംസ്ഥാന ട്രഷറർ എൻ നിമൽരാജ്, സെക്രട്ടറിയറ്റ് അംഗം കെ കെ സുനിൽകുമാർ, കെ സന്തോഷ്‌കുമാർ, ഇ മുഹമ്മദ് ബഷീർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എസ് ദീപ (പ്രസിഡന്റ്), മേരി സിൽവസ്റ്റർ, വി ഉണ്ണിക്കൃഷ്ണൻ (വൈസ് പ്രസിഡന്റ്). കെ സന്തോഷ്‌കുമാർ (സെക്രട്ടറി), കെ ജയപ്രകാശ്, ബി രാജേഷ് (ജോയിന്റ് സെക്രട്ടറി). എം പ്രസാദ് (ട്രഷറർ).