കോവിഡ് – 19 ൻ്റെ പാശ്ചാലത്തിൽ കേരള എൻ.ജി.ഒ യൂണിയൻ കണ്ണർ ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കണ്ണൂർ ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് രക്തം നൽകി.യൂണിയൻ ജില്ലാ സെക്രട്ടറി എ.രതീശൻ രക്തം നൽകി ക്യാമ്പ് ഉൽഘാടനം ചെയ്തു. എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എം.വി.ശശിധരൻ, ജില്ലാ ജോയിൻ്റ് സെക്രട്ടറി പി.പി.സന്തോഷ് കുമാർ, ടി.വി.പ്രജീഷ്, കെ.പി.വിനോദൻ തുടങ്ങിയവർ പങ്കെടുത്തു. വരും ദിവസങ്ങളിൽ തലശ്ശേരി ജനറൽ ആശുപത്രി, പരിയാരം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ രക്തദാന ക്യാമ്പുകൾ നടത്തും