വില്ലേജ് ഓഫീസുകളിലെ സ്റ്റാഫ് പാറ്റേൺ കാലോചിതവും ശാസ്ത്രീയവുമായി പുന:സംഘടിപ്പിക്കുക, ഗ്രൂപ്പ് വില്ലേജ് ഓഫീസുകളെ സ്വതന്ത്ര വില്ലേജുകളാക്കുക, റവന്യൂവകുപ്പിലെ പൊതുജന സമ്പർക്കമുള്ള എല്ലാ ഓഫീസുകളിലും ഫ്രണ്ട് ഓഫീസ് സംവിധാനം ഏർപ്പെടുത്തുക,വില്ലേജ് ഓഫീസർ, വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് തസ്തികകളുടെ പദവിയും ചുമതലയും ഉയർത്തി നിശ്ചയിക്കുക,പൊതുസ്ഥലം മാറ്റ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുക; ജില്ലയ്ക്കകത്തുള്ള പൊതുസ്ഥലംമാറ്റത്തിന് നടപടി സ്വീകരിക്കുക. എന്നി ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കേരള എൻ ജി ഒ യൂണിയൻ ലാന്റ് റവന്യു കമ്മീഷണറേറ്റ്, ജില്ലാ കളക്ടറേറ്റ്, താലൂക്ക് ഓഫീസുകൾക്ക് മുന്നിൽ പ്രകടനം നടത്തി. പത്തനംതിട്ട ജില്ലാ കളക്ട്രേറ്റിന് മുൻപിൻ നടന്ന പ്രകടനം യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റഗം സി വി സുരേഷ് കുമാർ, കോഴഞ്ചേരി താലൂക്ക് ഓഫീസിൽ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം എസ് ലക്ഷ്മിദേവി, അടൂരിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് എസ് ബിനു, തിരുവല്ലയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ജി അനീഷ് കുമാർ, കോന്നിയിൽ ജില്ലാ ട്രഷറർ ജി ബിനുകുമാർ, റാന്നിയിൽ ജില്ലാ ജോയിന്റ് സെക്രട്ടറി ആദർശ്കുമാർ, മല്ലപ്പള്ളിയിൽ ജില്ലാ വൈസ് പ്രസിഡന്റ് ആർ പ്രവീൺ എന്നിവർ ഉദ്ഘാടനം ചെയ്തു.