കേരള എൻ.ജി.ഒ. യൂണിയൻ കണ്ണൂർ ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ നവ കേരളം ജനപക്ഷ സിവിൽ സർവ്വീസ് എന്ന വിഷയത്തിൽ വകുപ്പ്തല ശില്പശാല നടത്തി. എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.പി. ഉഷ വിഷയം അവതരിപ്പിച്ച് കൊണ്ട് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡണ്ട് പി പി സന്തോഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എൻ.സുരേന്ദ്രൻ സ്വാഗതം പറഞ്ഞു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ.എ. ബഷീർ, സംസ്ഥാന കമ്മറ്റിയംഗം എ.എം സുഷമ, എ. രതീശൻ എന്നിവർ പങ്കെടുത്തു. ജില്ലയിലെ 65 വകുപ്പുകളിൽ നിന്നായി 125 പേർ ശില്പശാലയിൽ പങ്കെടുത്തു. വിവിധ വകുപ്പുകളിൽ നിന്നായി 13 പേർ ചർച്ചയിൽ പങ്കെടുത്തു.
എൻ.ജി.ഒ യൂണിയൻ സംസ്ഥാന വൈസ് പ്രസിഡണ്ട് ടി.പി. ഉഷ വിഷയം അവതരിപ്പിച്ച് കൊണ്ട് ഉദ്ഘാടനം ചെയ്തു