ഈ മാസം 27 മുതൽ 30 വരെ തിരുവനന്തപുരത്ത് വെച്ചു നടക്കുന്ന കേരള എൻ ജി ഒ യൂണിയൻ വജ്രജൂബിലി സമ്മേളനത്തിന്റെ പൊതുസമ്മേളന നഗരിയായ തിരുവ നന്തപുരം പുത്തരിക്കണ്ടം മൈതാനിയിൽ ഉയർത്തുന്ന തിനുള്ള പതാക സംഘടനയുടെ രൂപീകരണ സമ്മേളനം നടന്ന തൃശ്ശൂരിൽ നിന്നും യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ് ടി.പി.ഉഷയുടെ നേതൃത്വത്തിൽ പതാക ജാഥയായി തിരുവനതപുരത്ത് എത്തിക്കും.സംസ്ഥാന സെക്രട്ടറിയേറ്റംഗം എ.എ. ബഷീർ, സംസ്ഥാന കമ്മറ്റി അംഗം സി.എസ്.ശ്രീകുമാർ എന്നിവരാണ് ജാഥാംഗങ്ങൾ. പത്തനംതിട്ട ജില്ലയിൽ മെയ് 26നു പതാക ജാഥ പര്യടനം നടത്തും. പതാക ജാഥക്ക് പത്തനംതിട്ട യിൽ നൽകുന്ന സ്വീകരണ പരിപാടിയുടെ വിജയത്തിനായി സംഘടക സമിതി രൂപീകരിച്ചു. സംഘാടകസമിതി രൂപീകരണയോഗം സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് പി ബി ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. സി ഐ ടി യു ജില്ലാ വൈസ് പ്രസിഡന്റ് ശ്യാമ ശിവൻ, എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി വി സുരേഷ് കുമാർ, അഡ്വ. അബ്ദുൾ മനാഫ്, കെ രഞ്ജു, റെയ്‌സൺ സാം രാജു, പി ടി സാബു, കെ ജി ഗീതാമണി, പി പി തമ്പിക്കുട്ടി, എം പി വിനോദ്, വി എ സുജൻ എന്നിവർ പ്രസംഗിച്ചു.യൂണിയൻ ജില്ലാ പ്രസിഡന്റ് ജി ബിനുകുമാർ അധ്യക്ഷൻ ആയിരുന്നു. ജില്ലാ സെക്രട്ടറി ആർ പ്രവീൺ സ്വാഗതവും ജില്ലാ ട്രഷറർ എസ് ബിനു നന്ദിയും പറഞ്ഞു