കേരള എൻ.ജി.ഒ.യൂണിയൻ വജ്ര ജൂബിലിയോടനുബന്ധിച്ച് സംസ്ഥാനത്ത് 60 വീടുകൾ നിർമ്മിച്ചു നൽകുന്നതിന്റെ ഭാഗമായി ആലപ്പുഴ ജില്ലാ കമ്മിറ്റി ആലപ്പുഴ മുനിസിപ്പാലിറ്റിയിൽ നിർമ്മിക്കുന്ന വീടിന്റെ നിർമ്മാണോദ്ഘാടനം പി പി ചിത്തരഞ്ജൻ എം എൽ എ നിർവ്വഹിച്ചു. ആലപ്പുഴ വഴിച്ചേരിയിൽ നടന്ന സമ്മേളനത്തിൽ എൻ.ജി.ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് പി. സജിത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ.എ. ബഷീർ, മുനിസിപ്പൽ ചെയർപേഴ്സൺ കെ കെ ജയാമ്മ, മുനിസിപ്പൽ കൗൺസിലർ ബിന്ദു തോമസ് എന്നിവർ അഭിവാദ്യം ചെയ്തു. എസ്. ഉഷാകുമാരി, എൽ. മായ, പി.സി. ശ്രീകുമാർ എന്നിവർ പങ്കെടുത്തു. എൻ.ജി.ഒ. യൂണിയൻ ജില്ലാ ജോയിന്റ് സെക്രട്ടറി ടി കെ മധുപാൽ സ്വാഗതവും, ജില്ലാസെക്രട്ടറിയേറ്റ് അംഗം എൻ അരുൺകുമാർ നന്ദിയും പറഞ്ഞു.