കേരള എൻ ജി ഒ യൂണിയൻ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുണ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് പാലിയേറ്റീവ് ഉപകരണങ്ങൾ കൈമാറി. ആലപ്പുഴ പുന്നപ്ര വയലാർ സ്മാരക ഹാളിൽ നടന്ന പരിപാടി ഫിഷറീസ് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. തുടർന്ന് ബദൽ ഉയർത്തുന്ന കേരളം എന്ന വിഷയത്തെ ആസ്പദമാക്കി സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് ടി ആർ രഘുനാഥൻ പ്രഭാഷണം നടത്തി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി സന്നിഹിതയായിരുന്നു യൂണിയൻ ജില്ലാ പ്രസിഡന്റ് പി സജിത്ത് അധ്യക്ഷനായ യോഗത്തിൽ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എ ബഷീർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ഉഷാകുമാരി, എൽ മായ, പി സി ശ്രീകുമാർ എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ സെക്രട്ടറി ബി സന്തോഷ് സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി ടി കെ മധുപാല്‍ നന്ദിയും പറഞ്ഞു