മെയ് 27 മുതൽ 30 വരെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന കേരള എൻ ജി ഒ യൂണിയൻ വജ്ര ജൂബിലി സമ്മേളനത്തിന്റെ ഭാഗമായുള്ള പതാക ദിനം ആചരിച്ചു. ജില്ലാ സെന്ററിലും ജില്ലയിലെ 10 ഏരിയാ കേന്ദ്രങ്ങളിലും പതാക ഉയർത്തി.
ജില്ലാ സെന്ററിൽ ജില്ലാ പ്രസിഡണ്ട് പി പി സന്തോഷ് കുമാർ പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എ ബഷീർ, ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
കണ്ണൂർ ഏരിയയിൽ പ്രസിഡന്റ് അജിതകുമാരി പതാക ഉയർത്തി. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം എ.എ ബഷീർ, ടി.വി അനിൽകുമാർ എന്നിവർ സംസാരിച്ചു.
കണ്ണൂർ സൗത്ത് ഏരിയയിൽ വൈസ് പ്രസിഡന്റ് ഷീബ ഇ പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി അംഗം എ രതീശൻ, കെ അജയകുമാർ എന്നിവർ സംസാരിച്ചു. കണ്ണൂർ നോർത്ത് ഏരിയയിൽ പ്രസിഡണ്ട് ടി.കെ ഷൈലു പതാക ഉയർത്തി. ജില്ലാ പ്രസിഡണ്ട് പി.പി സന്തോഷ്കുമാർ , റുബീസ് കച്ചേരി എന്നിവർ സംസാരിച്ചു. തലശ്ശേരിയിൽ പ്രസിഡന്റ് രമ്യ കേളോത്ത് പതാക ഉയർത്തി. സംസ്ഥാന കമ്മിറ്റി അംഗം എ എം സുഷമ, ടി പി സനീഷ് കുമാർ എന്നിവർ സംസാരിച്ചു. കൂത്തുപറമ്പിൽ കെ.സുനിൽകുമാർ പതാക ഉയർത്തി. ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി. വിനോദൻ , കെ. പ്രശാന്ത് കുമാർ എന്നിവർ സംസാരിച്ചു. മട്ടന്നൂരിൽ ഷാജി മാവില പതാക ഉയർത്തി സംസ്ഥാന കമ്മറ്റി അംഗം കെ രഞ്ജിത്ത് , പി.എ ലനീഷ് എന്നിവർ സംസാരിച്ചു. ശ്രീകണ്ഠപുരം ഏരിയയിൽ കെ.ഒ. പ്രസാദ് പതാക ഉയർത്തി എൻ.ജി.ഒ. യൂണിയൻ ജില്ലാ സെക്രട്ടറി എൻ.സുരേന്ദ്രൻ, പി സേതു എന്നിവർ സംസാരിച്ചു. പയ്യന്നൂരിൽ പി.വി. മനോജ് കുമാർ പതാക ഉയർത്തി. ടി.വി പ്രജീഷ്, എം. രേഖ എന്നിവർ സംസാരിച്ചു. പരിയാരം മെഡിക്കൽ കോളേജിൽ എം.കെ.സുഭാഷ് പതാക ഉയർത്തി. ജില്ലാ ട്രഷറർ കെ.ഷീബ, പി.ആർ ജിജേഷ് എന്നിവർ സംസാരിച്ചു.
തളിപ്പറമ്പിൽ സി. ഹാരിസ് പതാക ഉയർത്തി. എം അനീഷ് കുമാർ, ടി. പ്രകാശൻ എന്നിവർ സംസാരിച്ചു.
സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി
വൈകുന്നേരം കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂൾ പരിസരത്തു നിന്നും നൂറ് കണക്കിനു് ജീവനക്കാർ അണിനിരന്ന വർണ്ണശ ഭളമായ ഘോഷയത്രയും തുടർന്ന് സാംസ്കാരിക സദസ്സും സംഘടിപ്പിച്ചു.
പഴയ ബസ് സ്റ്റാന്റിൽ നടന്ന സാംസ്കാരിക സദസ്സ് പുരോഗമന കലാ സാഹിത്യ സംഘം സംസ്ഥാന സെക്രട്ടറി കെ ഇ എൻ കുഞ്ഞഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് പി പി സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എ എ ബഷീർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എ രതീശൻ , എ എം സുഷമ, കെ രഞ്ജിത്ത് എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി എൻ സുരേന്ദ്രൻ സ്വാഗതവും ജില്ലാ ജോയിന്റ് സെക്രട്ടറി കെ.പി വിനോദൻ നന്ദിയും പറഞ്ഞു.