രാജ്യത്ത് സമസ്ത മേഖലയിലും നടപ്പിലാക്കുന്ന നവലിബറൽ നയങ്ങളുടെ ഭാഗമായി സഹകരണ മേഖലയിലും കോർപ്പറേഷൻ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കുന്ന പരിഷ്ക്കാരങ്ങളും, നിയമനിർമ്മാണവും നടത്തുന്ന കേന്ദ്രസർക്കാർ നീക്കത്തിനെതിരെയും, സഹകരണം സംസ്ഥാന വിഷയമായിട്ടും ഭരണഘടനാ വിരുദ്ധമായ ഇടപെടലിലൂടെ സഹകരണ മേഖലയെ കേന്ദ്രസർക്കാറിന്റെ പരിധിയിൽ കൊണ്ടുവരാനുള്ള പരിശ്രമങ്ങൾക്കെതിരെയും, കേരള എൻ.ജി.ഒ യൂണിയൻ സിവിൽ സ്റ്റേഷൻ ഏരിയയുടെ നേതൃത്വത്തിൽ സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ ആഫീസിന് മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. യൂണിയൻ ജില്ല സെക്രട്ടറി കെ സന്തോഷ് കുമാർ പ്രകടനം ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ല വൈസ് പ്രസിഡൻ്റ് വി ഉണ്ണിക്കൃഷ്ണൻ, ജില്ല സെകട്ടേറിയേറ്റംഗം ങ്ങളായ സുകു കൃഷ്ണൻ, കെ പരമേശ്വരി എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡൻ്റ് പി.കെ.രാമദാസ് അധ്യക്ഷത വഹിച്ചു. സ ഏരിയ സെക്രട്ടറി സജിത്ത്.ആർ സ്വാഗതവും, ജോയിൻ്റ് സെക്രട്ടറി എം. കെ. സജീഷ് നന്ദിയും പറഞ്ഞു.