കേരള എൻ ജി ഒ യൂണിയൻ സ്നേഹവീട് കൈമാറി കേരള എൻ ജി ഒ യൂണിയൻ വജ്ര ജൂബിലിയുടെ ഭാഗമായി കേരളത്തിൽ നിർമ്മിച്ച് നൽകുന്ന 60 സ്നേഹ വീടിന്റെ ഭാഗമായി ആലപ്പുഴ ജില്ലാകമ്മറ്റി കായംകുളം പത്തിയൂരിൽ നിർമ്മിച്ച വീട് ഗുണഭോക്താവിന് കൈമാറി. പത്തിയൂരിൽ നടന്ന ചടങ്ങിൽ എ എം ആരിഫ് എം പി ഉദ്ഘാടനം ചെയ്തു. യു പ്രതിഭ എം എൽ എ മുഖ്യപ്രഭാഷണം നടത്തി എൻ ജി ഒ യൂണിയൻ ജില്ലാ പ്രസിഡന്റ് പി സജിത്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം എ എ ബഷീർ പത്തിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ ഉഷ എൻ ജി ഒ യൂണിയസംസ്ഥാന കമ്മിറ്റി അംഗങ്ങളായ എസ് ഉഷാകുമാരി എൽ മായ പി സി ശ്രീകുമാർ എന്നിവർ സംസാരിച്ചു. എൻ ജി ഒ യൂണിയൻ ജില്ലാ സെക്രട്ടറി ബി സന്തോഷ് സ്വാഗതവും നിർമ്മാണ കമ്മിറ്റി കൺവീനർ ഐ അനീസ് കൃതജ്ഞതയും പറഞ്ഞു.