കേരള എൻ.ജി.ഒ യൂണിയൻ 61-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി യൂണിറ്റ് സമ്മേളനങ്ങൾ പൂർത്തീകരിച്ചു,
ഏരിയ സമ്മേളനങ്ങൾ ആരംഭിച്ചു.
ഈ വർഷം പകുതിയിലധികം ഏരിയ സമ്മേളനങ്ങളും അവധി ദിനത്തിലാണ് നടക്കുന്നത് .
വജ്രജൂബിലിയുടെ ഭാഗമായി സംഘടന ഏറ്റെടുത്ത പ്രവർത്തനങ്ങൾ പൂർത്തീകരിച്ചാണ് 61-ാം സംസ്ഥാന സമ്മേളനത്തിലേക്ക് കടക്കുന്നത്.
ഇന്ത്യയിലാകെ സിവിൽ സർവീസിനെ ഇല്ലാതാക്കുന്ന നയം സ്വീകരിക്കുമ്പോൾ കേരളത്തിൽ
പുതിയ തസ്തികകളും പുതിയ നിയമനങ്ങളുമായി ബദൽ സമീപനം സ്വീകരിക്കുന്നു
സിവിൽ സർവീസിനെ സംരക്ഷിക്കാൻ ജീവനക്കാർ ഒന്നിച്ചണിനിരക്കേണ്ട സാഹചര്യത്തിലാണ് ഇത്തവണ എൻ.ജി.ഒ യൂണിയൻ സമ്മേളനങ്ങൾ ചേരുന്നത്